വാഷിംഗ്ടണ്‍: അമേരിക്കയിൽ ട്വിറ്റർ അക്കൗണ്ട് ഹാക്കിംഗിലൂടെ നടന്ന ബിറ്റ്കോയിൻ തട്ടിപ്പ് സംബന്ധിച്ച് എഫ്ബിഐ അന്വേഷണം തുടങ്ങി. മുൻ പ്രസിഡന്റ് ബരാക് ഒബാമ, ബിൽഗേറ്റ്സ്, എലോണ്‍ മസ്ക്, ജെഫ് ബെസോസ്, നിലവിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഇത്തരത്തിൽ നിരവധി കോടീശ്വരന്മാരുടെയും ആപ്പിളും ഊബറും അടക്കമുള്ള വൻകിട കന്പനികളുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനെതിരെ ജനം ജാഗ്രത പുലർത്തണമെന്നും സംഘം അറിയിച്ചു.