സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയർന്നു

0
292

യാദ്: സൗദി അറേബ്യയിൽ ഇന്നും കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നിലവിലെ രോഗികളിൽ 406 പേരാണ് സുഖം പ്രാപിച്ചത്. പുതുതായി 630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധഭാഗങ്ങളിലായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 759,856 ആയി. ആകെ രോഗമുക്തരുടെ എണ്ണം 744,327 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,118 ആയി.

രോഗബാധിതരിൽ 6,411 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 64 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 29,032 ആർ.ടി – പി.സി.ആർ പരിശോധനകൾ നടത്തി.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,982,807 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,504,826 ആദ്യ ഡോസും 24,856,482 രണ്ടാം ഡോസും 13,621,499 ബൂസ്റ്റർ ഡോസുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here