ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി
ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍വീസ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പുനല്‍കി. സേവനത്തില്‍ വീഴ്ച വരുത്തിയ പത്ത് ആഭ്യന്തര ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. അംഗീകൃത സര്‍വീസ് ഏജന്‍സികള്‍ വഴി മാത്രമേ ഉംറ പാക്കേജുകള്‍ ബുക്ക് ചെയ്യാവൂ എന്നും മന്ത്രാലയം അറിയിച്ചു.
ഓരോ സ്ഥാപനത്തിനും 50,000 റിയാല്‍ വീതമാണ് പിഴ ചുമത്തിയത്. തീര്‍ത്ഥാടകരുടെ താമസം, യാത്ര തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് പിഴ ഈടാക്കിയത്. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സര്‍വീസ് ഏജന്‍സികള്‍ക്കാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. വീഴ്ചകള്‍ കണ്ടെത്താന്‍ താമസകേന്ദ്രങ്ങളിലും മറ്റും പരിശോധന നടത്തുന്നുണ്ട്. കൂടാതെ തീര്‍ത്ഥാടകരുടെ പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും