ഇന്ത്യയിലെ ആദ്യത്തെ ‘കാർബൺ ന്യൂട്രൽ ‘ സമ്പൂർണ സൗരോർജ ഗ്രാമപഞ്ചായത്തെന്ന ബഹുമതി
ജമ്മു ഡിവിഷനിലെ സാംബ ജില്ലയിലെ പള്ളി ഗ്രാമത്തിന് …..
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പളളി ഗ്രാമത്തിലെ 500 കിലോവാട്ട് സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. കാർബൺ ന്യൂട്രൽ ഗ്രാമമായ പള്ളി ഗ്രാമം രാജ്യത്തിലെ ഇതര പഞ്ചായത്തുകൾക്ക് വഴികാട്ടിയും മാതൃകയുമെന്ന് നരേന്ദ്ര മോദി.കേന്ദ്ര സർക്കാരിന്റെ ഗ്രാമ സ്വരാജ് പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ പഞ്ചായത്തിലെ 340 വീടുകളിൽ വൈദ്യുതി എത്തിക്കുന്ന 1500 സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചു.2.75 കോടിയുടെ പദ്ധതി റെക്കോർഡ് സമയത്തിനുള്ളിലാണ് പൂർത്തിയാക്കിയത്. 6,408 ചതുരശ്ര മീറ്ററിൽ സ്ഥാപിച്ച 500 കിലോവാട്ട് സോളാർ പ്ലാന്റ് 20 ദിവസം കൊണ്ട് സജ്ജമാക്കി. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്രാദേശിക പവർ ഗ്രിഡ് സ്റ്റേഷൻ വഴി എല്ലാ വീടുകളിലും വിതരണം ചെയ്യും.