വിവാഹം അബുദാബിയിൽ ആയാല്ലോ?…

0
62

യുഎഇ: അബുദാബിയിൽ വിവാഹം രജിസ്റ്റർ ചെയ്യാനായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. വിവാഹിതരാകാൻ എത്തുന്ന മുസ്ലിം ഇതര മതസ്ഥരുടെ എണ്ണത്തിലാണ് വർദ്ധനവ് പ്രകടമാകുന്നത്.വിവാഹം എവിടെ വച്ച് നടന്നാലും മനോഹരമാണ്. സന്തോഷമാണ്. എന്നാൽ, ഇതിനായാണ് അബുദാബി വേദിയാകുന്നത്. അബുദാബിയിലെ കുടുംബ കോടതിയിൽ നോൺ മുസ്ലിം വിഭാഗത്തിൽപ്പെട്ട 30 വിവാഹങ്ങൾ നടന്നു.ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഉള്ള കണക്കുകൾ പ്രകാരം ആണ് ഈ 30 വിവാഹങ്ങൾ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വരും ആഴ്ചകളിലും നോൺ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹം നടക്കുന്നുണ്ട്. നൂറിലേറെ അപേക്ഷകൾ ലഭിച്ചതായും ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി.അതേസമയം, മറ്റന്നാളും വിവാഹം നടക്കും. 11 പേരാണ് വിവാഹം ചെയ്ത് പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. 2021 ഡിസംബർ 14 – നാണ് ഇസ്ലാമിക ലോകത്ത് ആദ്യമായി നോൺ മുസ്ലിം കുടുംബ കോടതി നിലവിൽ വരുന്നത്.

കുടുംബ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് നോൺ മുസ്ലിം കുടുംബ കോടതി. എന്നാൽ ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള വിവാഹം സിവിൽ മാരേജ് പ്രകാരം ഇവിടെ നടത്താം. ഇതിനായി വധുവിന്റെ അച്ഛൻറെ അനുവാദം ആവശ്യമില്ല.

ഇവിടെ എത്തി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങൾ അറിയാം : –

വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി വെബ്സൈറ്റിലേക്ക് ആദ്യം പ്രവേശിക്കേണ്ടത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ് നോൺ മുസ്ലിം ഫാമിലി കോർട്ട് വെബ്സൈറ്റിൽ എത്തിച്ചേരുക. തുറന്ന് വരുന്ന വെബ്സൈറ്റിൽ വിവാഹം എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. ദൃശ്യമാകുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക. തുടർന്ന് പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്പോർട്ട് പകർപ്പ് എന്നിവ ചേർത്ത് nonmuslimfamilycourt@adjd.gov.ae എന്ന വിലാസത്തിൽ അയയ്ക്കുക. അപ്പോൾ കിട്ടുന്ന എസ്എംഎസ് ലിങ്കിൽ പ്രവേശിക്കുക. അപേക്ഷാ ഫീസ് 800 ദിർഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here