ജനങ്ങളുടെ പ്രതിഷേധത്തെ അധികാരവും ശക്തിയും ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം വിമര്‍ശിച്ചു.
ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സില്‍വർ ലൈനിൽ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയർത്തിയിരിക്കുന്നു. ഇരകളോട് സഹാനുഭൂതി കാട്ടുന്നവരെ നിശബ്ദരാക്കാനുളള നീക്കം അംഗീകരിക്കാനാകില്ല. മതസമുദായനേതാക്കളുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്. കെ റെയില്‍ ഇരകളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്. ബലപ്രയോഗത്തിലൂടെ ഇരകളെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിൽവർലൈനിനെതിരെ മാടപ്പള്ളിയിൽ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് നടപടി ഉണ്ടായതിനു തൊട്ടടുത്ത ദിവസം പദ്ധതിയിൽ ജനങ്ങളുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും രംഗത്തെത്തിയത്. മാടപ്പള്ളി സംഭവത്തിനു പിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരൻ മാടപ്പള്ളിയിൽ സന്ദർശനം നടത്തിയ അന്ന് എൻഎസ്സ്സിന്റെ നേതാവും സന്ദർശനം നടത്തിയിരുന്നു. മാത്രമല്ല ആർച്ച് ബിഷപ്പ് അടക്കമുള്ളവരുടെ ഇടപെടലും ഉണ്ടായിരുന്നു.
ഇത് വിമോചന സമരകാലമാണ് എന്ന് ചിന്തിക്കുന്നതുകൊണ്ടാണ്, കാലം മാറി’ എന്നാണ് സമുദായ നേതാവിന്റെ സന്ദർശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. അതിന്റെ മറുപടിയാണ് ആർച്ച് ബിഷപ്പിന്റെ പരാമർശമെന്നാണ് സൂചന.