ഇന്ത്യൻ ഫാഷൻ വ്യവസായത്തിന് വേറിട്ട മുഖം നൽകിയ വ്യക്തിയായിരുന്നു സത്യ പോൾ.
ചെന്നൈ; പ്രമുഖ ഫാഷൻ ഡിസൈനറായിരുന്ന സത്യ പോൾ അന്തരിച്ചു. 79 വയസ്സായിരുന്ന സത്യ പോൾ കോയമ്പത്തൂരിൽ വെച്ചാണ് മരിക്കുന്നത്. ഡിസംബർ രണ്ടിന് സത്യപോളിന് ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.
അദ്ദേഹത്തിന് സുഖം പ്രാപിച്ച് വരുന്നതായി മകൻ പുനീത് നന്ദ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. 2015 മുതൽ അദ്ദേഹം താമസിചിരുന്നത് ഇഷാ യോഗ സെന്റസിലായിരുന്നു.
1985 ഏപ്രിൽ 1 ന് അദ്ദേഹം തന്റെ ഫാഷൻ വ്യവസായ സംരംഭം ആരംഭിച്ചു. സ്വദീശീയ പ്രിന്റുകളും, ഡിസൈനുകളും ഉൾപ്പെടുത്തി വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളായിരുന്നു സത്യ പോളിന്റേത്. സാരികളിൽ പുതുമയും, വ്യത്യസ്തതയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
അനുശോചനം അറിയിച്ച് സദ്ഗുരുവും ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ഫാഷൻ വ്യവസായത്തിന് വേറിട്ട മുഖം നൽകിയ അത്യൽസാഹിയും, ആത്മസമർപ്പണവുമുള്ള വ്യക്തിയായിരുന്നു സത്യാ പോളെന്ന് സത്ഗുരു സ്മരിച്ചു. അളവറ്റ അഭിനിവേശത്തോടും, അശ്രാന്തമായ പരിശ്രമത്തോടും, ഒപ്പം ജീവിക്കുകയെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണ് സത്യ പോൾ എന്ന് സദ്ഗുരു പറഞ്ഞു.
ഡിസൈൻ സെൻസിബിളിറ്റിയിലെ ചാതുര്യത്തിനും വ്യക്തമായ വർണ്ണ പാലറ്റിലൂടെയും ബ്രാൻഡ് പ്രശംസ പിടിച്ചുപറ്റി. 1985 മുതൽ സ്ഥാപിതമായ ഈ ബ്രാൻഡ് പിന്നീട് വലിയതോതിൽ വളർന്നു. ഇപ്പോൾ ഇന്ത്യയിലുടനീളം നിലവിലുണ്ട്.