രാജ്യത്ത് കോവിഡ് മൂലം 385 മരണം കൂടി

0
112

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി.

 

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 385 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,40,958 ആയി ഉയര്‍ന്നു.നിലവില്‍ 3,83,866 സജീവ കേസുകളാണ് നിലവിലുളളത്. 91,78,946 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here