കർഷക സമരത്തിന് പിന്തുണയുമായി ചന്ദ്രശേഖർ ആസാദ്

0
80

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ഒരാഴ്ചയിലേക്ക് കടക്കുമ്ബോള്‍ പിന്തുണയുമായി കൂടുതല്‍ പേര്‍. രാജ്യതലസ്ഥാനത്തെ അതിര്‍ത്തി മേഖലകള്‍ സ്തംഭിപ്പിച്ച്‌ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും ഒടുവിലായി കര്‍ഷകര്‍ക്കൊപ്പം അണിചേര്‍ന്നിരിക്കുന്നത് ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് ആണ്. ഡല്‍ഹി-ഖസിപുര്‍ അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്ന നുറുകണക്കിന് ആളുകള്‍ക്കൊപ്പമാണ് പിന്തുണയുമായി ആസാദും ചേര്‍ന്നത്.

– ‘തങ്ങളുടെ അവകാശങ്ങള്‍ക്കായാണ് ഈ തണുപ്പത്തും ഇവര്‍ പോരാടുന്നത്. നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണം. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ഞങ്ങളുടെ എല്ലാ പിന്തുണയും നല്‍കുന്നു’ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here