ഇ പെൻഷൻ : ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള കാലാവധി 2021 ഫെബ്രുവരി വരെ നീട്ടി

0
82

പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. അടുത്ത വര്‍ഷം ഫെബ്രുവരി 28 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2020 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. എല്ലാ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും 2020 നവംബര്‍ 1 മുതല്‍ 2021 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.

സമയപരിധി നീട്ടി

2020 സെപ്റ്റംബറില്‍, കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.ഈ കാലയളവില്‍, പെന്‍ഷന്‍ വിതരണ അതോറിറ്റികള്‍ പെന്‍ഷന്‍ നല്‍കുന്നത് തുടരും. നിലവിലുള്ള കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷന്‍കാരുടെ അസോസിയേഷനുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിരവധി നിവേദനങ്ങള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു.ഇതിനെ തുടര്‍ന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി നിലവിലുള്ള സമയപരിധി നീട്ടാന്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. മേല്‍പ്പറഞ്ഞ നടപടികള്‍ ശാഖകളിലെ തിരക്ക് ഒഴിവാക്കും.‌ പെന്‍ഷന്‍ വിതരണ കേന്ദ്രങ്ങളില്‍ ശരിയായ ക്രമീകരണങ്ങളും സാമൂഹിക അകലം പാലിക്കല്‍ നടപടികളും ഉറപ്പാക്കുകയും തിരക്ക് തടയുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഓരോ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാ‍ര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നത് തുടരുന്നതിന് എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇതിനായി നിരവധി കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ നേരിട്ട് ബാങ്ക് ശാഖകളില്‍ എത്താറുമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഡിഎല്‍സി) സമര്‍പ്പിക്കുന്നതിനുള്ള നിരവധി ഓപ്ഷനുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.വീടിനടുത്തും വീട്ടിലെത്തിയും വരെ ഈ സൌകര്യങ്ങള്‍ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കും. 135 റീജിയണല്‍ ഓഫീസുകള്‍ക്കും ഇപിഎഫ്‌ഒയുടെ 117 ജില്ലാ ഓഫീസുകള്‍ക്കും പുറമേ, ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ബ്രാഞ്ചിലും അടുത്തുള്ള പോസ്റ്റോഫീസുകളിലും ഡി‌എല്‍‌സി സമര്‍പ്പിക്കാം. 3.65 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളുടെ (സി‌എസ്‌സി) രാജ്യവ്യാപക ശൃംഖലയിലും ഡി‌എല്‍‌സി സമര്‍പ്പിക്കാം. ഇതുകൂടാതെ, ഉമാംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചും ഡി‌എല്‍‌സി സമര്‍പ്പിക്കാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here