കൊച്ചി
രാജ്യത്താദ്യമായി ബാങ്കിങ് മേഖലയില്‍ ക്ലര്‍ക്ക്, ഓഫീസര്‍ തസ്തികയില്‍ സ്ഥിരം നിയമനം ഉപേക്ഷിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് നിയമനം നടപ്പാക്കുന്നു. ആദ്യഘട്ടമായി 8500 ഒഴിവുകളില്‍ സ്റ്റൈപ്പെന്റ് മാത്രം നല്‍കി അപ്രന്റീസുകളെ മൂന്നുവര്‍ഷത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. കേരളത്തില്‍ 141 ഒഴിവുകളിലേക്കുള്‍പ്പെടെയാണ് അപേക്ഷ ക്ഷണിച്ചത്.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന അപ്രന്റീസുകള്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 15,000 രൂപയും രണ്ടാംവര്‍ഷം 16,500 രൂപയും മൂന്നാംവര്‍ഷം 19,000 രൂപയും മാത്രമാണ് സ്റ്റൈപ്പെന്റ്. എന്നാല്‍, ഇതേ യോഗ്യതയുള്ളവര്‍ക്ക് സ്ഥിരം നിയമനമായിരുന്നെങ്കില്‍ ക്ലര്‍ക്കിന് കുറഞ്ഞത് 30,000 രൂപ (അടിസ്ഥാനശമ്ബളം 19,900)യും പ്രൊബേഷണറി ഓഫീസര്‍ക്ക് 50,000 രൂപ (അടിസ്ഥാന ശമ്ബളം 36,000)യും ശമ്ബളം നല്‍കണമായിരുന്നു.