കോവിഡ് പ്രതിസന്ധി: സർക്കാർ ചെലവു ചുരുക്കൽ നടപടികളിലേക്ക്

0
75

തിരുവനന്തപുരം: കോവിഡ്‌ വ്യാപനസാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കേരളസര്‍ക്കാര്‍ ചെലവു ചുരുക്കുന്നു. വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതു മുതല്‍ ഓഫീസുകളിലെ പാഴ്‌വസ്തുക്കള്‍ ലേലം ചെയ്യുന്നതു വരെയുള്ള നടപടികള്‍ ഉണ്ടാവും.

 

തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശമ്ബളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷത്തില്‍നിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചു വര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും. നിലവില്‍ അവധി നീട്ടിക്കിട്ടിയവര്‍ക്ക് ഇത് ബാധകമായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here