കോഹ്ലിയെ ആർ സി ബി നായകസ്ഥാനത്തു നിന്നു പുറത്താക്കണം: ഗൗതം ഗംഭീർ

0
97

ന്യൂഡല്‍ഹി: റോയല്‍ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ ഐ.പി.എല്ലില്‍ നിന്നും പുറത്തായതിന്​ പിന്നാലെ വിരാട്​ കോഹ്​ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. എം.എസ്​ ധോണിയും രോഹിത്​ ശര്‍മയും ദീര്‍ഘകാലമായി നായകന്‍മാരായി തുടരുന്നത്​ അവരുടെ പ്രകടനം കൊണ്ടാണെന്നും മറ്റേതെങ്കിലും ടീമായിരുന്നെങ്കില്‍ കോഹ്​ലിയെ ഒഴിവാക്കിയേനെയെന്നും ഗംഭീര്‍ തുറന്നടിച്ചു.

 

ഗംഭീര്‍ ഇ.എസ്​.പി.എന്‍ ക്രിക്​ഇന്‍ഫോയോട്​ പറഞ്ഞതിങ്ങനെ: ”എട്ട്​ വര്‍ഷം എന്നുപറയുന്നത്​ വളരെ കൂടിയ കാലയളവാണ്​. ആര്‍. അശ്വിന്​ എന്താണ്​ സംഭവിച്ച​െതന്ന്​ നോക്കൂ. രണ്ട്​ വര്‍ഷം കിങ്​സ്​ ഇലവന്‍ പഞ്ചാബിനെ നയിച്ചിട്ടും കപ്പില്ലാത്തതിനാല്‍ അദ്ദേഹത്തെ മാറ്റി.നമ്മള്‍ ധോണിയെക്കുറിച്ചും രോഹിതിനെക്കുറിച്ചും കോഹ്​ലിയെക്കുറിച്ചും സംസാരിക്കുന്നു. ധോണി മൂന്ന്​ ഐ.പി.എല്‍ കിരീടം നേടി, രോഹിത്​ ശര്‍മ നാലെണ്ണം വിജയിച്ചു. അവരൊക്കെ ദീര്‍ഘകാലം ക്യാപ്​റ്റന്‍മാരായി തുടര്‍ന്നത്​ അവരുടെ പ്രകടനം കൊണ്ടാണ്​. എട്ടുകൊല്ലമായി ഫലം തന്നില്ലെങ്കില്‍ രോഹിതിനെ മുംബൈ മാറ്റുമായിരുന്നു”.

 

നിങ്ങളാണ്​ നായകനെങ്കില്‍ ക്രെഡിറ്റ്​ എടുക്കുന്നതോടൊപ്പം വിമര്‍ശനങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധനാകമെന്നും ഗംഭീര്‍ തുറന്നടിച്ചു. കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സ്​ നായകനായിരുന്ന ഗൗതം ഗംഭീര്‍ രണ്ട്​ ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്​. 2013 സീസണില്‍ കോഹ്​ലിയും ഗംഭീറും മൈതാനത്ത്​ പരസ്യമായി ഏറ്റുമുട്ടിയത്​ വലിയ വിവാദം സൃഷ്​ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here