കർണാടക ബി ജെ പി യിൽ ഭിന്നത രൂക്ഷം: യദ്യൂരപ്പക്കെതിരെ പ്രസ്താവനയുമായി ബസന ഗൗഡ

0
70

ബെംഗളൂരു: കര്‍ണാടക ബിജെപിയിലെ ഭിന്നത പരസ്യമാക്കി ബിജെപി നേതാവിന്‍്റെ പ്രസ്താവന. യെദ്യൂരിയൂരപ്പ അധികകാലം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്നും അദ്ദേഹത്തെ മാറ്റാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ബസനഗൗഡ യെത്നാല്‍ പറഞ്ഞു.

 

യെദ്യൂരിയപ്പയ്ക്ക് പകരം ഉത്തര ക‍ര്‍ണാടകയില്‍ നിന്നുള്ള ഒരു നേതാവായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ഉത്തര ക‍ര്‍ണാടക മേഖലയില്‍ നിന്നായതിനാല്‍ അടുത്ത മുഖ്യമന്ത്രിയും ഇവിടെ നിന്നായിരിക്കുമെന്നും ബസന​ഗൗഡ പാ‍ര്‍ട്ടി പരിപാടിയില്‍ പറയുന്നു.

 

ക‍ര്‍ണാടക മന്ത്രിസഭയില്‍ പ്രാ​ദേശിക സന്തുലനം ഉറപ്പു വരുത്തണമെന്നും ഉത്തര കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ എംഎല്‍എമാരെ മന്ത്രിസഭയില്‍ ചേര്‍ക്കണമെന്നും നേരത്തെ ബസന​ഗൗഡ യെദ്യൂരിയപ്പയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.അതേസമയം ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ അടക്കമുള്ളവര്‍ ബസന​ഗൗഡയുടെ അഭിപ്രായം തള്ളി രംഗത്തെത്തി.

 

77-കാരനായ യെ​ദ്യൂരിയപ്പയെ മാറ്റി ലിം​ഗായത്ത് സമുദായത്തില്‍ നിന്നുള്ള മറ്റൊരാളെ ക‍‍ര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബിജെപി നേതൃത്വത്തിനിടയില്‍ ശക്തമാണ്. അതേസമയം ക‍‍ര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ മുന്നില്‍ നിന്ന യെദ്യൂരിയപ്പയെ മുഖ്യമന്ത്രി കസേരയില്‍ നിന്നും മാറ്റിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതം കേന്ദ്ര നേതൃത്വത്തിനും ബോധ്യമുണ്ട്. യെദ്യൂരിയപ്പ മകനെ പിന്‍​ഗാമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ബിജെപി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here