റംസിയുടെ ആത്മഹത്യ : സീരിയൽ നടിയുടെയും ബന്ധുക്കളുടെയും മുൻകൂർ ജാമ്യം റദ്ദു ചെയ്ത് ഹൈക്കോടതി

0
87

കൊല്ലം: വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. വരന്‍്റെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, അസറുദീന്‍്റെയും അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിന്‍്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്ക് കൊല്ലം സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച്‌ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തതു. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച്‌ പ്രതികള്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.നടി ഉള്‍പ്പെടെയുള്ളവരെ ഏത് സമയത്തും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകും. ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല

ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെ നടി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യാതെ നടിയെ അന്വേഷണ സംഘം മടക്കി അയക്കുകയായിരുന്നു.

 

ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുമായിവിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്ബത്തികമായി മറ്റൊരു ഉയര്‍ന്ന ആലോചന വന്നപ്പോള്‍ റംസിയെ ഒഴിവാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയര്‍ന്നിരുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗര്‍ഭിണിയായപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വഴിയൊരുക്കിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here