അർമേനിയയിലെ ഇന്ത്യൻ കുടുംബം അഭയാർഥികൾക്കായി അവരുടെ സ്വന്തം റെസ്റ്റോറന്റിനെ സൗജന്യ ഭക്ഷണ കേന്ദ്രമാക്കി മാറ്റി.
അർമേനിയയും അസർബൈജാനും തമ്മിലുള്ള സൈനിക സംഘട്ടനത്തിനിടയിൽ, അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള അഭയാർഥികളെ സഹായിക്കാൻ രാഷ്ട്രം ഒത്തുചേർന്നപ്പോൾ, കഴിഞ്ഞ ആറ് വർഷമായി അർമേനിയയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബം അവർ ഇപ്പോൾ തങ്ങളുടെ വീട് എന്ന് വിളിക്കുന്ന രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
അർമേനിയയും അസർബൈജാനും തമ്മിലുള്ള സൈനിക പോരാട്ടം നാഗോർനോ-കറാബക്ക് മേഖലയിൽ നിന്നുള്ള നിരവധി ആളുകളെ ഭവനരഹിതരാക്കി. പലരും വീടുകൾ വിട്ട് തലസ്ഥാന നഗരമായ യെരേവനിലേക്ക് മാറി.
പഞ്ചാബിലെ മലെർകോട്ട്ലയിൽ നിന്നുള്ള 47 കാരനായ പർവേസ് അലി ഖാൻ അർമേനിയയിൽ കഴിഞ്ഞ ആറ് വർഷമായി ‘ഇന്ത്യൻ മെഹക്’ എന്ന റെസ്റ്റോറന്റ് നടത്തുന്നു. ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് യെരേവനിൽ താമസിക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് കേട്ടപ്പോൾ, സംഘർഷം ബാധിച്ച ആളുകളെ തനിക്ക് കഴിയുന്ന വിധത്തിൽ സഹായിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
യെരേവനിൽ നിന്ന് പർവേസിന്റെ വാക്കുകൾ , “യുദ്ധം തുടങ്ങിയപ്പോൾ രാജ്യം മുഴുവൻ ഒത്തുചേരുന്നതായി ഞാൻ കണ്ടു. എല്ലാവരും ഭക്ഷണം, മരുന്ന്, സപ്ലൈസ് എന്നിവയിൽ സഹായം നൽകുന്നുണ്ടായിരുന്നു. ഞങ്ങൾ വസ്ത്രങ്ങളും വാഗ്ദാനം ചെയ്തു. പക്ഷേ അവർക്ക് പാചകം ചെയ്ത ഭക്ഷണം ആവശ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം അവർക്ക് എത്തിക്കാൻ തീരുമാനിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി അവരുടെ അഭിരുചിക്കനുസരിച്ച് ഞങ്ങൾ പാചകം ചെയ്യുന്നു. ഞങ്ങൾ അവരെ പരിപാലിക്കുന്നു. അവർ മസാലകൾ കഴിക്കുന്നവരല്ല, എങ്കിലും അവർ ഇന്ത്യൻ ഭക്ഷണവും ആസ്വദിക്കുന്നു,” പർവേസ് പറഞ്ഞു.