തൃശൂര്‍: അനില്‍ അക്കര എം.എല്‍.എക്കെതിരേ മന്ത്രി എ.സി മൊയ്തീന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സമന്‍സ്. യു.എ.ഇ റെഡ് ക്രസന്റ് ഭവനരഹിതര്‍ക്കായി സൗജന്യമായി നിര്‍മിച്ച് നല്‍കുന്ന ഫ്‌ളാറ്റിന്റെ പേരില്‍ അടിസ്ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതായി മന്ത്രി മൊയ്തീന്‍ നല്‍കിയ പരാതിയിലാണ് നവംബര്‍ 18ന് കോടതില്‍ ഹാജരാകാന്‍ അനില്‍ അക്കര എം.എല്‍.എക്ക് തൃശൂര്‍ സബ് കോടതി സമന്‍സ് അയച്ചത്.ക്രിമിനല്‍ കേസിന് പുറമെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൃശൂര്‍ സബ് കോടതിയില്‍ സിവില്‍ കേസ് നല്‍കിയത്. ഈ വിഷയത്തില്‍ മന്ത്രി നല്‍കിയ സ്വകാര്യ അന്യായം തൃശൂര്‍ സി.ജെ.എം കോടതിയില്‍ ഫയലില്‍ സ്വീകരിച്ചു.