സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ വിതരണം ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കാൻ ജയിൽ വകുപ്പ്

0
4

സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ വിതരണം ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കാൻ ജയിൽ വകുപ്പ് മേധാവിയുടെ കർശന നിർദ്ദേശം.

ഇതുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് എല്ലാ ജയിൽ മേധാവികൾക്കും ഔദ്യോഗിക സർക്കുലർ പുറത്തിറക്കി.

ജയിൽ ഉപദേശക സമിതി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നടപടി.

തടവുകാർക്കിടയിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

എന്നാല് ദേശാഭിമാനിയുടെ വിതരണം തടയുകയാണ് ഉദ്ദേശമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം നിലവിലുള്ള എല്ലാ പാർട്ടി മുഖപത്രങ്ങളുടെയും സ്പോൺസർഷിപ്പുകൾ അടിയന്തരമായി റദ്ദാക്കാനും, ജയിലുകൾക്കുള്ളിൽ അവയുടെ വിതരണം പൂർണ്ണമായും അവസാനിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

പകരം പൊതുവായ ദിനപത്രങ്ങൾ മാത്രമേ ഇനി ജയിലുകളിൽ അനുവദിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here