ഷെയ്ഖ് ഹസീന പോറലേറ്റാൽ ഉത്തരവാദി താരിഖ് റഹ്മാൻ മാത്രം’;മുൻ പെന്റഗൺ ഉദ്യോഗസ്ഥന്റെ കർശന മുന്നറിയിപ്പ്

0
4

ഷെയ്ഖ് ഹസീനയുടെ ഒരു മുടിയിഴയ്ക്കെങ്കിലും പോറലേറ്റാൽ ഉത്തരവാദി താരിഖ് റഹ്മാൻ മാത്രം’;മുൻ പെന്റഗൺ ഉദ്യോഗസ്ഥന്റെ കർശന മുന്നറിയിപ്പ്

ന്യൂയോർക്ക്: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനും ഭരണകൂടത്തിനും കർശന മുന്നറിയിപ്പുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. ഹസീനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള അപായം സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താരിഖ് റഹ്മാൻ സർക്കാരിന് മാത്രമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ‘ബംഗ്ലാദേശിന്റെ ഭാവി’ (Bangladesh’s Future) എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു റൂബിൻ. ഈ വിഷയത്തിൽ ബംഗ്ലാദേശ് അധികൃതരുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here