വൈഭവ് സൂര്യവംശിയെക്കുറിച്ച് സാക്ഷാൽ ബീസ്റ്റ് ക്രിസ് ഗെയ്ലിന്റെ വാക്കുകൾ! 🚨🔥
🗣️ “വൈഭവ് എല്ലാവരെയും മറികടക്കുമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പ്രകടനത്തിലൂടെ അവൻ അത് വീണ്ടും തെളിയിച്ചു. വെറും 53 പന്തിൽ 200 റൺസ് നേടുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഇങ്ങനെയൊരു ഇന്നിങ്സ് നേരിൽ കാണുമെന്ന് ഞാൻ കരുതിയിരുന്നില്ല.
അവൻ അസാധാരണമായ പ്രതിഭയാണ്. ഒരേ മത്സരത്തിൽ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും സ്വന്തമാക്കിയിരിക്കുന്നു. അവൻ ലോക ക്രിക്കറ്റിൽ വലിയൊരു പേരായി മാറുമെന്ന് ഉറപ്പാണ്.”
ക്രിസ് ഗെയ്ലിനെപ്പോലൊരു ഇതിഹാസം പോലും അത്ഭുതത്തോടെ നോക്കുന്ന പ്രകടനം! ഈ പയ്യൻ ശരിക്കും അത്ഭുതമാണ്! 🤯🔥








