കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യ യാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി സംസ്ഥാന സർക്കാർ 44.35 കോടി രൂപ കൂടി ലഭ്യമാക്കി. നവംബർ 16-നാണ് തുക അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ വിഹിതം കൂടി എത്തിയതോടെ, പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ കോർപ്പറേഷന് ലഭിച്ച ആകെ സർക്കാർ സഹായം 342.95 കോടി രൂപയായി ഉയർന്നു.
ഒക്ടോബർ ഒന്ന് മുതൽ 15 വരെയുള്ള കാലയളവിൽ സൗജന്യ യാത്ര അനുവദിച്ചതിലൂടെ കെ.എസ്.ആർ.ടി.സിക്ക് നേരിട്ട വരുമാന നഷ്ടം പരിഹരിക്കാനാണ് ഇപ്പോൾ 44.35 കോടി രൂപ കൈമാറിയത്. ഈ പതിനഞ്ച് ദിവസത്തിനുള്ളിൽ 2,08,58,236 വനിതാ യാത്രക്കാരാണ് പദ്ധതിയുടെ പ്രയോജനം നേടിയത്.






