ധാക്കയിൽ വെള്ളിയാഴ്ച നടന്ന പുരുഷ ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാ കപ്പ് 2026-ന്റെ സമ്മാനദാന ചടങ്ങ് ഇന്ത്യ ബഹിഷ്കരിച്ചു

0
5
ധാക്കയിൽ വെള്ളിയാഴ്ച നടന്ന പുരുഷ ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാ കപ്പ് 2026-ന്റെ സമ്മാനദാന ചടങ്ങ് ഇന്ത്യ ബഹിഷ്കരിച്ചു.ന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരം തുടർച്ചയായ മഴയെത്തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു
എന്നാൽ മികച്ച നെറ്റ് റൺ റേറ്റ് ചൂണ്ടിക്കാട്ടി പാകിസ്ഥാനെ ടൂർണമെന്റിന്റെ ഏക വിജയിയായി പ്രഖ്യാപിക്കാൻ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. സമനിലയാവുകയോ മഴ മൂലം മത്സരം ഉപേക്ഷിക്കുകയോ ചെയ്യുന്ന ഫൈനലുകളിൽ ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുന്നതാണ് ചട്ടമെന്നും അതിനാൽ ഈ തീരുമാനം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ടീം സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചത്.
തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ (സിഎബിഐ) വ്യക്തമാക്കി. ഇന്ത്യയെയും പാകിസ്ഥാനെയും സംയുക്ത വിജയികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“മഴ കാരണം ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ ഉപേക്ഷിച്ചതിന് പിന്നാലെ പുരുഷ അന്ധക്രിക്കറ്റ് ഏഷ്യാ കപ്പ് 2026-ന്റെ ഏക വിജയിയായി പാകിസ്ഥാനെ പ്രഖ്യാപിച്ച തീരുമാനത്തെ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ (സിഎബിഐ) ശക്തമായി അപലപിക്കുന്നു. സിഎബിഐ ഈ തീരുമാനം പൂർണ്ണമായും തള്ളിക്കളയുകയും ഇന്ത്യയെയും പാകിസ്ഥാനെയും സംയുക്ത വിജയികളായി അംഗീകരിക്കണമെന്ന് നിലപാടെടുക്കുകയും ചെയ്യുന്നു,” സിഎബിഐ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here