തിരുപ്പറൻകുണ്ട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഒറ്റത്തവണ അനുമതി

0
7
തമിഴ്നാട് മധുരയിലെ തിരുപ്പറൻകുണ്ട്രം കുന്നിൻമുകളിലെ ദർഗയ്ക്ക് സമീപമുള്ള ‘ദീപത്തൂൺ’ എന്ന കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. എങ്കിലും, ഈ വർഷം കാർത്തിക ദീപം ആഘോഷിക്കുന്ന നവംബർ 24-ന് തർക്കസ്ഥലത്ത് ദീപം തെളിയിക്കാൻ കോടതി ഉപാധികളോടെ അനുമതി നൽകി.
ഇതൊരു ‘ഒറ്റത്തവണ നടപടി’ മാത്രമാണെന്നും, ദീപത്തൂണിൽ ദീപം തെളിയിക്കുന്ന ആചാരത്തിന് നൽകുന്ന അന്തിമ അംഗീകാരമായി ഇതിനെ കാണരുതെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഈ സ്ഥലത്ത് നിലനിൽക്കുന്ന മതപരമായ ആചാരത്തിന്റെ തെളിവായി ഈ ഉത്തരവിനെ ആരും ഉദ്ധരിക്കാൻ പാടില്ലെന്നും, വരും വർഷങ്ങളിൽ സമാനമായ ചടങ്ങുകൾക്ക് അനുമതി തേടുന്നതിനുള്ള കീഴ്വഴക്കമായി ഇത് ഉപയോഗിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകി.
നിയന്ത്രണങ്ങളും സുരക്ഷയും

ചടങ്ങുകൾക്കായി ദേവസ്ഥാനം (ക്ഷേത്ര ഭരണസമിതി) അധികൃതർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ ദീപത്തൂണിന് സമീപത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പൊതുജനങ്ങളെ ഈ സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ അധികൃതരോട് കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ വിന്യസിക്കാനും കോടതി അനുമതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here