സുപ്രീം കോടതിയിൽ കെപിസിസിയുടെ സത്യവാങ്മൂലം

0
7
കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സത്യവാങ്മൂലം സമർപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇനി സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയെന്നും അക്കൗണ്ട് ഉപയോഗിക്കുന്ന അഡ്മിൻ എണ്ണം പരിമിതപ്പെടുത്തിയെന്നും കെപിസിസി അറിയിച്ചു.
തുടർനടപടികൾ അവസാനിപ്പിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിക്കായി സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സ് ആണ് സത്യവാങ്മൂലം നൽകിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റിൽ കെപിസിസിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കോടതിയലക്ഷ്യം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കെപിസിസി പ്രസിഡന്റിനടക്കം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. കോടതിയെ ഇടിച്ചു താഴ്ത്തിയാൽ ഇരുമ്പ് മുഷ്‌ടി കൊണ്ട് നേരിടുമെന്നായിരുന്നു സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെ കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജിൽ വിവാദ പോസ്റ്റിട്ട വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കിയതായി സണ്ണി ജോസഫ് അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ ആണ് വിവേകശൂന്യമായി പോസ്റ്റിട്ടതെന്നും കെപിസിസി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here