മഞ്ഞപ്പനി: ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർ വാക്‌സിൻ സ്വീകരിച്ചിരിക്കണം,

0
10

ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്ക് കർശന നിർദേശങ്ങൾ നൽകി ഇന്ത്യൻ എയർക്രാഫ്റ്റ്. നിലവിലുള്ള നിയമങ്ങളിൽ പ്രധാന മാറ്റങ്ങളാണ് ഇപ്പോൾ ഇന്ത്യൻ എയർക്രാഫ്റ്റിന്റെ 2026ലെ നിയമങ്ങളിൽ വരുത്തിയിരിക്കുന്നത്. 1956ലെ ചട്ടങ്ങൾക്ക് പകരമായാണ് ഇന്ത്യൻ എയർക്രാഫ്റ്റിന്റെ 2026ലെ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

  • യെല്ലോ ഫീവർ അഥവാ മഞ്ഞപ്പനി.
  • ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് കർശന നിർദേശങ്ങൾ.
  • വാക്‌സിനേഷൻ ചെയ്തതിന്റെ രേഖ കയ്യിൽ സൂക്ഷിക്കണം.
ന്യൂഡൽഹി: യെല്ലോ ഫീവർ അഥവാ മഞ്ഞപ്പനി ഉള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് കർശന നിർദേശങ്ങൾ. മഞ്ഞപ്പനി വ്യാപകമായുള്ള കെനിയ, നൈജീരിയ, വെനസ്വേല പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വാക്‌സിനേഷൻ ചെയ്തതിന്റെ രേഖ കയ്യിൽ സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആറ് ദിവസം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും. ക്വാറന്റൈൻ സൗകര്യം ഒരുക്കിയ സ്ഥലത്തേക്കുള്ള ഗതാഗത ചെലവ് അതാത് എയർലൈൻസുകൾ വഹിക്കേണ്ടിവരും.

നിലവിൽ നിയമപ്രകാരം ഒൻപത് ദിവസം വരെയാണ് ക്വാറന്റൈൻ കാലാവധി. അതാണിപ്പോൾ ആറ് ദിവസമായി മാറ്റിയിരിക്കുന്നത്. മഞ്ഞപ്പനി ബാധിത രാജ്യത്ത് നിന്ന് പുറപ്പെട്ട ദിവസമുൾപ്പെടെയാണ് ആറായി നിജപ്പെടുത്തിയിരിക്കുന്നത്. ക്വാറന്റൈനിൽ ഇരിക്കുവാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് തിരികെ അയക്കും.

നിലവിലുള്ള നിയമങ്ങളിൽ പ്രധാന മാറ്റങ്ങളാണ് ഇപ്പോൾ ഇന്ത്യൻ എയർക്രാഫ്റ്റിന്റെ 2026ലെ നിയമങ്ങളിൽ വരുത്തിയിരിക്കുന്നത്. 1956ലെ ചട്ടങ്ങൾക്ക് പകരമായാണ് ഇന്ത്യൻ എയർക്രാഫ്റ്റിന്റെ 2026ലെ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ ചട്ടങ്ങൾ പ്രകാരം വിമാനത്താവളങ്ങളിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കും. പ്രത്യേക രോഗങ്ങൾ പടരുന്നത് തടയിടുന്നത് കൂടാതെ വലിയ പാൻഡെമിക്കുകളും എമർജൻസി സാഹചര്യങ്ങളും ബയോ-കെമിക്കൽ -റേഡിയോ-ന്യൂക്ലിയർ ദുരന്തങ്ങൾ എന്നിവ തടയാൻ പാകത്തിലുള്ള സംവിധാനങ്ങളിലേക്ക് വിപുലീകരിക്കും.

വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളിലെയും വിമാനങ്ങൾക്കുള്ളിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾക്കും ഭക്ഷ്യസുരക്ഷാ നിർദേശങ്ങൾ നൽകി. Food Safety and Standards Act 2006 പ്രകാരം ലൈസൻസ് നിർബന്ധമാക്കും. അതുപോലെ ഈ ഭക്ഷണശാലകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കും. മറ്റൊരു പ്രധാന മാറ്റം വിമാനങ്ങൾക്കുള്ളിൽ അണുനശീകരണം പ്രയോഗിക്കുമെന്നതാണ്.1954ലെ ചട്ടപ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇവ നിർബന്ധമാക്കിയിരുന്നത്. കൊതുകുകൾ പോലുള്ള രോഗം പടർത്താൻ കെൽപ്പുള്ള ജീവികളെ നശിപ്പിക്കുന്നതിനായി കീടനാശിനി പ്രയോഗം നിർബന്ധമാക്കും. വിമാനത്താവളങ്ങൾ അവയുടെ അതിർത്തിയിൽ നിന്ന് ചുരുങ്ങിയത് 400 മീറ്റർ അകലത്തിൽ എലി, കൊതുക് തുടങ്ങിയ രോഗവാഹക ജീവികളിൽ നിന്ന് മുക്തമായിരിക്കണം.

ഇനിമുതൽ യാത്രക്കാരുടെ ആരോഗ്യസംബന്ധിയായ വിവരങ്ങൾ വിമാനകമ്പനികൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറണം എന്നാണ് പുതിയചട്ടം. പകർച്ചവ്യാധികൾ പോലുള്ളവയുടെ പടർച്ച തടയാനും വേണ്ടുന്ന നടപടികൾ സ്വീകരിക്കുവാനും അധികൃതർക്ക് കഴിയും. പുതിയ നിയമങ്ങളിലെ ലംഘനങ്ങൾക്ക് പിഴ നിർദേശിച്ചിട്ടുണ്ട്. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ ഉത്തരവുകൾക്ക് എതിരായി അപ്പീൽ നൽകണമെങ്കിൽ അവസരവും നൽകിയിട്ടുണ്ട്. 1954ലെ ചട്ടങ്ങൾക്ക് പകരം വരൻ പോകുന്ന നിയമങ്ങളുടെ കരടിലെ വിവരങ്ങൾ മാത്രമാണിത്. കൂടുതൽ പരിശോധനകൾക്ക് ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടർ നടപടികൾക്കായി വ്യോമയാന മന്ത്രാലയത്തിന് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here