ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കി.

0
11
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗബാധ സ്ഥിരീകരിച്ച മേഖലകളിലും നിരീക്ഷണ പരിധിയിലുമുള്ള 26,000-ത്തിലധികം വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നൊടുക്കും . ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ പത്തനംതിട്ട ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനമായിട്ടുണ്ട്.
ആലപ്പുഴ നഗരസഭയിലെ 13 വാർഡുകൾ, ഹരിപ്പാട്, മാവേലിക്കര നഗരസഭകൾ എന്നിവ ഉൾപ്പെടെ ആകെ 36 തദ്ദേശ സ്വയംഭരണ പരിധികളിലാണ് പ്രതിരോധ നടപടികൾ നടപ്പാക്കുന്നത്. ഇതിൽ നാല് പഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്. രോഗം റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് ഏവിയൻ ഇൻഫ്‌ലുവൻസയുടെ H5N1 വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടികളുടെ ഭാഗമായി നിരീക്ഷണ മേഖലകളിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനവും കടത്തലും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here