രുദ്രാൻഷ് എന്ന കുരുന്നിന്റെ ‘ആറ്റിറ്റ്യൂഡ്’ പോസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

0
10

ദീപാവലിയോടനുബന്ധിച്ച് മാതാപിതാക്കൾക്കൊപ്പം പുതിയ സ്കൂട്ടർ വാങ്ങാനെത്തിയ രുദ്രാൻഷ് എന്ന കുരുന്നിന്റെ ‘ആറ്റിറ്റ്യൂഡ്’ പോസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. യവാത്മാലിലെ ദർവ റോഡിലുള്ള ഹോണ്ട ഡീലർഷിപ്പിൽ വെച്ച് ഫോട്ടോ എടുക്കാനായി നിന്നപ്പോൾ, കണ്ണട വെച്ച് ഇരുകൈകളും പോക്കറ്റിലിട്ട് ഒരു പ്രൊഫഷണൽ മോഡലിനെപ്പോലെ രുദ്രാൻഷ് നൽകിയ ഭാവങ്ങളാണ് നിമിഷനേരം കൊണ്ട് വൈറലായത്. @bhonduuu_baccha എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. ഡ്രൈവറായ പിതാവിന്റെയും സ്വകാര്യ കമ്പനി ജീവനക്കാരിയായ മാതാവിന്റെയും മകനായ രുദ്രാൻഷിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ, കുഞ്ഞിന്റെ ഭാവിയിലെ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഷോറൂം ഉടമ ദിലീപ് ബോബ്‌ഡെ പാട്ടീലും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here