പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ കോൺഗ്രസ് എംഎൽഎക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ജാർഖണ്ഡ് എംഎൽഎയായ ഭുഷൺ ബറയ്ക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വീട്ടുജോലിക്കായ കൊണ്ടുപോയ 14 വയസുകാരിയെയാണ് പീഡനത്തിനിരയാക്കിയത്.
രണ്ട് സ്ത്രീകളാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് എംഎൽഎയുടെ വീട്ടിലെത്തിച്ചത്. ഈ സ്ത്രീകളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ ആരോപിച്ചു.
സ്കൂളിൽ ചേർക്കാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് സ്ത്രീകൾ തന്നെ വീട്ടിൽനിന്ന് കൊണ്ടുപോയതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആദ്യം സിംഡേഗയിലെ എംഎൽഎയുടെ വസതിയിലെത്തിച്ച പെൺകുട്ടിയെ പിന്നീട് റാഞ്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് ആറിന് എംഎല്‍എയുടെ റാഞ്ചിയിലെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ബലമായി പീഡിപ്പിച്ചുവെന്നും പൊലീസില്‍ വിവരമറിയിച്ചതോടെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി.









