രാമായണം’ ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിക്കുന്നു.

0
7

നിതേഷ് തിവാരി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ചിത്രം 265 കോടി രൂപയുടെ കളക്ഷൻ നേടി ‘ബാഹുബലി’ ഉൾപ്പെടെയുള്ള മുൻ റെക്കോർഡുകളെ കാറ്റിൽപ്പറത്തി.
രൺബീർ കപൂർ ശ്രീരാമനായും, റോക്കി ഭായ് യഷ് രാവണനായും, സായ് പല്ലവി സീതയായും തകർത്തഭിനയിച്ച ചിത്രം അഞ്ച് ഭാഷകളിലായി തീയേറ്ററുകളിലെത്തി വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. മികച്ച ദൃശ്യാവിഷ്കാരവും ബിഗ് ബജറ്റ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ച രാമായണം വരും ദിവസങ്ങളിൽ കൂടുതൽ ആഗോള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here