കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനും നഗരത്തിനകത്തെ യാത്രയ്ക്കും നിയന്ത്രണങ്ങൾ ഉണ്ടാകും. സമ്മേളനത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർദേശിച്ചിരിക്കുന്ന വഴികൾ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. കോട്ടയത്തെ ഗതാഗത നിയന്ത്രണം അറിയാം.
ചങ്ങനാശേരി ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജങ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.
നാട്ടകം ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
മണിപ്പുഴ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.
കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജങ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ ബേക്കർ ജങ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രൽ ജങ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
ചാലുകുന്ന് ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകളും ബേക്കർ ജങ്ഷനിലെത്തി ശീമാട്ടി റൗണ്ട്, സെൻട്രൽ ജങ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജങ്ഷനിൽനിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴി പോകണം.
കെകെ റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
കെകെ റോഡ് വഴി വരുന്ന സ്വകാര്യ ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജങ്ഷൻ വഴി തിരികെ പോകണം.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ ഐഡ ജങ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.






