വിവേക് ഒബ്രോയ് രാമായണത്തിൽ അഭിനയിച്ചത് ഒരു രൂപ പോലും വാങ്ങാതെ!: 6 കോടി രൂപയും കാൻസർ ബാധിച്ച കുട്ടികളുടെ ചികിത്സക്ക് – നന്മക്ക് കയ്യടി
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘രാമായണ’ സിനിമയിൽ അഭിനയിക്കാൻ വിവേക് ഒബ്റോയ് പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയില്ലെന്ന് റിപ്പോർട്ട്.
സിനിമയിൽ വിഭീഷണൻ ആയിട്ടായിരുന്നു താരം അഭിനയിച്ചത്.
ഈ കഥാപാത്രത്തിന് 6 കോടിയാണ് പ്രതിഫലം ലഭിക്കേണ്ടിയിരുന്നത്.
സിനിമയ്ക്കായി ലഭിക്കേണ്ടിയിരുന്ന 6 കോടി രൂപയുടെ പ്രതിഫലം ഉപേക്ഷിച്ച താരം, ആ തുക കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യാൻ നിർമാതാവ് നമിത് മൽഹോത്രയോട് ആവശ്യപ്പെടുകയായിരുന്നു.
തന്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് കാൻസർ ബാധിച്ച 50 കുട്ടികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാനും വിവേക് ഒബ്റോയ് തീരുമാനിച്ചു.
പല ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് തനിക്ക് “ഒരു രൂപ പോലും വേണ്ട”െന്നാണ് താരം വ്യക്തമാക്കിയത്.
ഈ സിനിമയിലെ തന്റെ പ്രവർത്തനത്തെ ജോലിയായല്ല, മറിച്ച് ഒരു സേവനമായാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.







