56 കോടിയുടെ നികുതിക്കൊള്ള: റിപ്പോര്‍ട്ടര്‍ ടിവിയെ രക്ഷിക്കാന്‍ ഒത്തുകളി നടപടികള്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുന്നു

0
11

56 കോടിയുടെ നികുതിക്കൊള്ള:
റിപ്പോര്‍ട്ടര്‍ ടിവിയെ രക്ഷിക്കാന്‍ ഒത്തുകളി
നടപടികള്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുന്നു

ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി നടത്തിയ തട്ടിപ്പിലും, സംസ്ഥാന ഖജനാവിലേക്ക് എത്തേണ്ട 56 കോടിയുടെ ഭീമമായ നികുതിവെട്ടിപ്പിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രക്ഷിച്ചെടുക്കാന്‍ ഉന്നത സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന ഒത്തുകളി അങ്ങേയറ്റം അപലപനീയമാണ്. കോടികളുടെ നികുതിപ്പണം വെട്ടിച്ച ഒരു സ്വകാര്യ ചാനല്‍ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ നിയമവിരുദ്ധമായി ഇടപെടലുകള്‍ നടത്തുകയാണ്.
റിപ്പോര്‍ട്ടര്‍ കമ്പനിക്കെതിരായ നികുതിവെട്ടിപ്പ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ വി. സുനില്‍ കുമാര്‍ നല്‍കിയ ഒരു അനധികൃത വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് അന്വേഷണം എട്ടു മാസത്തോളം പൂര്‍ണ്ണമായും മരവിപ്പിച്ചു നിര്‍ത്തിയത്. ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന അച്ചടക്ക നടപടി വേണമെന്നും ഭരണതലത്തിലെ അവിശുദ്ധ ഇടപെടലുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘം (ടകഠ) രണ്ടു മാസം മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായില്ല.
ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് വിചാരണ ചെയ്യുന്നതിന് പകരം, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വെറും സ്ഥലംമാറ്റങ്ങള്‍ കൊണ്ട് കേസ് ഒതുക്കിത്തീര്‍ക്കാനും സമയം നീട്ടിക്കൊടുക്കാനുമാണ് ശ്രമിക്കുന്നത്.

സാധാരണക്കാരനും ചെറുകിട വ്യാപാരികളും ഒരു ദിവസത്തെ നികുതി റിട്ടേണ്‍ വൈകിയാല്‍ പോലും നടപടിയെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഒരു തട്ടിപ്പ് ചാനലിന്റെ 56 കോടിയുടെ നികുതിക്കൊള്ളയ്ക്ക് മുന്നില്‍ നടപടിയെടുക്കാതെ വച്ചുതാമസിപ്പിക്കുന്നത്. സ്റ്റുഡിയോകളില്‍ ഇരുന്ന് സദാചാരവും നീതിയും പ്രസംഗിക്കുന്നവര്‍ അധികാര സ്ഥാനങ്ങളിലെ സ്വന്തക്കാരെ ഉപയോഗിച്ച് നിയമത്തെ നോക്കുകുത്തിയാക്കുകയാണ്.

ജനങ്ങളുടെ പണം കൊള്ളയടിച്ച റിപ്പോര്‍ട്ടര്‍ കമ്പനിക്കെതിരായ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here