Psc ശുദ്ധികരിക്കുവരെ യുവമോർച്ച പോരാട്ടം തുടരും.
PSC ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLAയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ലോക്ഭവനിൽ ഗവർണർ ശ്രീ ഓം പ്രകാശ് മാഥൂറുമായി കൂടിക്കാഴ്ച നടത്തി.
PSC ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഗവർണറെ ധരിപ്പിക്കുകയും, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിയമസംവിധാനത്തിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ നിലപാട്. തുടക്കം മുതൽ ഈ പോരാട്ടത്തിൽ ബിജെപി യുവജനങ്ങൾക്കൊപ്പമുണ്ട്.
പ്രതിനിധി സംഘത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA, ദേശീയ നിർവാഹകസമിതി അംഗം ശ്രീ വി മുരളീധരൻ MLA, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ പി സുധീർ, സംസ്ഥാന മീഡിയ കൺവീനർ ശ്രീ എസ് സന്ദീപ്, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷിജിൽ എന്നിവരും ഉണ്ടായിരുന്നു.
സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ തലമുണ്ഡനം ചെയ്ത് നിരാഹാരസമരം നടത്തുന്ന PSC റാങ്ക് ഹോൾഡർമാരോട് വി ഡി സതീശൻ സർക്കാരിന്റെ സമീപനം എന്താണ്?
150 ദിവസത്തോളം സർക്കാർ നിസ്സംഗതയിലായിരുന്നു. ഗവർണർ ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് ശുപാർശ അയച്ചതോടെ ആണ് അവർ അനങ്ങാൻ തുടങ്ങിയത്.
യുവജനങ്ങളുടെ ഭാവി വെച്ച് രാഷ്ട്രീയം കളിക്കുന്നവർക്ക് കാലം മാപ്പുനൽകില്ല.
രാജ്യമൊട്ടാകെ വിദ്യാർത്ഥികളുടെ ശബ്ദത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിലെ PSC ഉദ്യോഗാർത്ഥികളുടെ കണ്ണീരും, നീതിക്കായുള്ള പോരാട്ടവും കാണാൻ കഴിയുന്നില്ലേ?
ദേശീയതലത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന അനീതിയിൽ പുലർത്തുന്ന മൗനം അവരുടെ രാഷ്ട്രീയ കാപട്യത്തിന്റെ തെളിവാണ്.
കേരളത്തിലെ യുവജനങ്ങൾക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, നീതിയാണ്. PSC ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. അർഹരായ ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
നീതിക്കായുള്ള ഈ പോരാട്ടത്തിൽ ബിജെപി കൂടെയുണ്ട്. യുവജനങ്ങൾക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും.








