പി.എസ്.സി ക്രമക്കേട്: നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് ബി.ജെ.പി നോട്ടീസ് നൽകി!
രാപ്പകൽ പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ തകർക്കുന്ന ഗുരുതരമായ ക്രമക്കേടുകളാണ് പി.എസ്.സിയിൽ നടന്നുകൊണ്ടിരിക്കുന്നത്. അർഹരായ യുവജനങ്ങളെ തഴഞ്ഞ് പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന ഈ പ്രവണത ഒരുതരത്തിലും അംഗീകരിക്കാനാവില്ല.
പൊതുപരീക്ഷകളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അടിയന്തര പ്രമേയത്തിന് ബി.ജെ.പി നോട്ടീസ് നൽകി.
അർഹതപ്പെട്ട തൊഴിലിനായി കാത്തിരിക്കുന്ന നമ്മുടെ യുവതീ-യുവാക്കൾക്ക് നീതി ലഭിക്കും വരെ സഭയ്ക്കകത്തും പുറത്തും ബി.ജെ.പി ഈ പോരാട്ടം തുടരും.






