നാസിയ ഇലാഹി ഖാൻ; ‘നന്ദിനി പാണ്ഡെ’ എന്ന് പേര് മാറ്റിയതായി റിപ്പോർട്ട്

0
6

ഹിന്ദുമതം സ്വീകരിച്ച് ബിജെപി നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ നാസിയ ഇലാഹി ഖാൻ; ‘നന്ദിനി പാണ്ഡെ’ എന്ന് പേര് മാറ്റിയതായി റിപ്പോർട്ട്; 2027-ൽ പൂർണ്ണമായി സനാതന ധർമ്മത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപനം!
​ബിജെപി ന്യൂനപക്ഷ മോർച്ച നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ നാസിയ ഇലാഹി ഖാൻ ഹിന്ദുമതം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. കാവി വസ്ത്രം ധരിച്ച് നെറ്റിയിൽ തിലകമണിഞ്ഞ് നടത്തിയ പൂജാ ചടങ്ങുകളുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയത്.
​പുരോഹിതന്മാരുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ പാൽ, പൂക്കൾ എന്നിവയോടെ പ്രത്യേക ചടങ്ങുകൾ നടത്തിയ ശേഷമാണ് മതമാറ്റം നടന്നത്. ‘നന്ദിനി പാണ്ഡെ’ എന്ന പേര് സ്വീകരിച്ച ഇവർ, 2027-ഓടെ എല്ലാ ആചാരപരമായ ചടങ്ങുകളോടെയും പൂർണ്ണമായി സനാതന ധർമ്മത്തിലേക്ക് പ്രവേശിക്കുമെന്നും ഇത് ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരിക്കുമെന്നും വ്യക്തമാക്കി. മുഗൾ ഭരണകാലത്ത് തങ്ങളുടെ പൂർവികർ മതം മാറിയവരാകാമെന്നും ആ പാരമ്പര്യം വീണ്ടെടുക്കുകയാണെന്നുമാണ് നാസിയയുടെ വിശദീകരണം.

​

LEAVE A REPLY

Please enter your comment!
Please enter your name here