പേരിനൊപ്പം ഇന്ദിര ഗാന്ധി വേണ്ട, പിഎം മതി; പെൻഷൻ പദ്ധതികളുടെ പേര് മാറ്റാൻ കേന്ദ്രം

0
3

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ പേരിൽ അറിയപ്പെട്ടിരുന്നത് ഉൾപ്പെടെയുള്ള വിവിധ സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതികളുടെ പേര് മാറ്റാനുള്ള നിർദേശം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. നിലവിലുള്ള പേരുകളിലെ ‘ഇന്ദിര ഗാന്ധി’ എന്നതിന് പകരം ‘പിഎം’ (പ്രധാനമന്ത്രി) എന്ന് ചേർക്കാനാണ് നിർദേശം.

 

പേരുമാറ്റാൻ നിർദേശിക്കുന്ന പെൻഷനുകൾ

* ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ സ്കീം’ (IGNOAPS) എന്നത് ‘ പിഎം നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം’ എന്നാകും.

* ‘ ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി ‘ (IGNWPS) എന്നത് ‘പ്രധാനമന്ത്രി വിധവ പെൻഷൻ യോജന’ എന്നാകും.

* ‘ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി’ (IGNDPS) എന്നത് ‘പ്രധാനമന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന’ എന്നും പുനർനാമകരണം ചെയ്തു.

* ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ‘നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമി’ന്റെ പേര് ‘പിഎം സഹായത യോജന’ എന്നാക്കി മാറ്റും.

* ‘ദേശീയ കുടുംബ ആനുകൂല്യ പദ്ധതി’ (National Family Benefit Scheme) ഇനി ‘പ്രധാനമന്ത്രി പരിവാർ ലാഭ് യോജന’ എന്ന പേരിൽ അറിയപ്പെടും.

* ‘ദിവ്യാംഗജൻ പെൻഷൻ പദ്ധതി’ പ്രകാരമുള്ള സഹായത്തുകയിൽ മാറ്റം വരുത്തി. 0 – 79 വയസ്സ് വരെയുള്ളവർക്ക് 375 രൂപയും, 80 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് 625 രൂപയുമായിരിക്കും ഇനി ലഭിക്കും.

 

പദ്ധതികളെക്കുറിച്ച്

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ‘ഇന്ദിര ഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം’. 60 – 79 വയസ്സ് പ്രായമുള്ള ഗുണഭോക്താക്കൾക്ക് പ്രതിമാസം 200 രൂപയും, 80 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് 500 രൂപയും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്.

ബിപിഎൽ കുടുംബങ്ങളിലെ 40 വയസ്സും അതിൽ കൂടുതലുമുള്ള വിധവകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ‘ഇന്ദിര ഗാന്ധി നാഷണൽ വിഡോ പെൻഷൻ സ്കീം’. ഈ സ്കീമിൽ പ്രതിമാസം 300 രൂപ കേന്ദ്ര സഹായമായി ലഭിക്കും. 80 വയസ്സ് കഴിഞ്ഞാൽ ഇത് 500 രൂപയായി വർധിക്കും.

ബിപിഎൽ വിഭാഗത്തിൽപ്പെട്ട 18 വയസ്സും അതിൽ കൂടുതലുമുള്ള ഗുരുതരമായതോ ഒന്നിലധികമോ വൈകല്യങ്ങളുള്ള വ്യക്തികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയാണ് ‘ഇന്ദിര ഗാന്ധി നാഷണൽ ഡിസബിലിറ്റി പെൻഷൻ സ്കീം’. ഇതിൽ പ്രതിമാസം 300 രൂപ കേന്ദ്ര സഹായമായി ലഭിക്കുന്നു. 80 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ഇത് 500 രൂപയായി വർധിക്കും.

നാലാമത്തെ പദ്ധതിയായ ‘നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം’ 1995 ഓഗസ്റ്റ് 15നാണ് ആരംഭിച്ചത്. ദുർബലരായ ബിപിഎൽ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത സാമൂഹിക സുരക്ഷാ പദ്ധതിയാണ്. വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവയ്‌ക്കൊപ്പം കുടുംബ സഹായം, ഭക്ഷ്യ സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here