വോട്ടർ പട്ടിക ക്രമക്കേട്; ഇന്ത്യാ മുന്നണി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ

0
3

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളും സമർപ്പിച്ച ഹർജിയാണ് കോടതി കേൾക്കുക. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് വാദം.

വോട്ടർ പട്ടികയിലെ വൻതോതിലുള്ള ഒഴിവാക്കലുകളും സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (SIR) നടപടികളിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് ഹർജി. തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർക്കെതിരെയാണ് ഹർജി. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 പേരാണ് ഹർജിക്കാർ.

മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ് അധ്യക്ഷൻ), സൗഗത റോയ്അഖിലേഷ് യാദവ്(എസ്‌പി അധ്യക്ഷൻ), തേജസ്വി പ്രസാദ് യാദവ് (ആർജെഡി), സഞ്ജയ് റാവുത്ത്(ശിവസേന – ഉദ്ധവ് വിഭാഗം), എംഎ ബേബി (സിപിഐഎം), ഡി രാജ (സിപിഐ), മഹുവ മാജിസുപ്രിയ സൂലെ (എൻസിപി – ശരദ് പവാർ), ഇടി മുഹമ്മദ് ബഷീർ (മുസ്‌ലീം ലീഗ്) എന്നിവരാണ് മറ്റു ഹര്‍ജിക്കാര്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നും എസ്ഐആര്‍ നടപടികൾക്ക് സ്‌റ്റേ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

രാഹുൽ ഗാന്ധിയും മറ്റുള്ളവരും സമർപ്പിച്ച ഹർജിക്ക് പുറമേ ഒക്ടോബർ 10ന് ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രത്യേക ഹർജികളും ഇന്ന് പരിഗണിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നത് ഉൾപ്പെടെ മൂന്ന് ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. എസ്ഐആര്‍ നടപടികൾക്ക് സ്‌റ്റേ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഒക്‌ടോബർ 12ന് ഹർജി സമർപ്പിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ നടത്താനിരുന്ന ഇന്ത്യ മുന്നണിയുടെ കൂറ്റൻ പ്രതിഷേധ മാർച്ച് ഡൽഹി പൊലീസ് വഴിയിൽ തടഞ്ഞിരുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 324, 2023 ലെ സെക്ഷൻ 18, സുപ്രീം കോടതി പ്രഖ്യാപിച്ച നിയമം എന്നിവ പാലിച്ചാണോ എടുത്തതെന്ന് പരിശോധിക്കാനും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപരമായ അധികാരമില്ലാതെയാണ് ഏതെങ്കിലും തീരുമാനങ്ങൾ എടുത്തതെങ്കിൽ അത് റദ്ദാക്കണമെന്ന് ഹർജിയിൽ പറയുന്നു. അതേസമയം, ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here