കേരള കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്‌ഡി; അപേക്ഷ 26 വരെ,

0
2

2026-27 അധ്യായന വര്‍ഷത്തേക്കുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്‌ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 26 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പാര്‍ട്ട്‌ ടൈമായും ഗവേഷണം നടത്താം.

അപേക്ഷകര്‍ അറിയേണ്ടത്:

മൂന്ന് വർഷ ബിരുദത്തിന് ശേഷം 55% മാർക്കോടെ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം/ നാല് വർഷ ബിരുദത്തിന് ശേഷം 55% മാർക്കോടെ ഒരു വർഷത്തെ ബിരുദാനന്തര ബിരുദം/75% മാർക്കോടെ നാല് വർഷ ബിരുദം/ 55% മാർക്കോടെ എംഫിൽ/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയിൽ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ 5% ഇളവുണ്ടാകും.

കൂടാതെ നെറ്റ്, ഗേറ്റ്, ജെആര്‍എഫ്‌, സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെല്ലോഷിപ്പുകള്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരായിക്കണം അപേക്ഷകര്‍. പിഎച്ച്‌ഡി പ്രവേശനത്തിന് യോഗ്യ നേടിയവര്‍ക്കും നെറ്റ് പരീക്ഷയില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

വിഷയവും ഒഴിവുകളും:

ഇംഗ്ലീഷ് -6, ഇക്കണോമിക്‌സ്‌ -7, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി -10, സുവോളജി -5, ജിനോമിക് സയൻസ് -10, ഫിസിക്‌സ്‌ -19, കമ്പ്യൂട്ടർ സയൻസ് -13, ഹിന്ദി -8, മാത്തമാറ്റിക്‌സ്‌ -12, പ്ലാന്‍റ് സയൻസ് -13, കെമിസ്ട്രി -28, എൻവയൺമെന്‍റൽ സയൻസ് -19, ഇന്‍റർനാഷണൽ റിലേഷൻസ് -3, ലിംഗ്വിസ്റ്റിക്‌സ്‌ -13, സോഷ്യൽ വർക്ക് -8, എജ്യൂക്കേഷൻ -14, ലോ -2, മലയാളം -4, പബ്ലിക് ഹെൽത്ത് സയൻസസ് -13, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് -15, ജിയോളജി -5, യോഗ സ്റ്റഡീസ് -2, മാനേജ്‌മെന്‍റ് സ്റ്റഡീസ് -7, കൊമേഴ്‌സ് ആൻഡ് ഇന്‍റർനാഷണൽ ബിസിനസ് -6, ടൂറിസം സ്റ്റഡീസ് -11, കന്നഡ -5.

അപേക്ഷാ ഫീസ്:

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. അതേസമയം എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 500 രൂപയുമാണ് ഫീസ്. www.cuekerala.ac.in എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണങ്ങൾക്കും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here