കേരള ക്രിക്കറ്റിൽ തിളങ്ങി അഭിരാമി പി. ബിനു!

0
4

തിരുവല്ലയുടെ അഭിമാനം; കേരള ക്രിക്കറ്റിൽ തിളങ്ങി അഭിരാമി പി. ബിനു! ❤️👏🏏

മികച്ച ബാറ്ററായും മീഡിയം പേസ് ബൗളറായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന അഭിരാമി പി. ബിനു, കേരള ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ–23 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ബറോഡയിൽ നടന്ന ഇന്റർ സ്റ്റേറ്റ് മത്സരത്തിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച് അഭിരാമി തന്റെ കഴിവ് തെളിയിച്ചു.

പനക്കുരുമ്പിൽ ബിനു–സുനിത ദമ്പതികളുടെ മകളായ അഭിരാമിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ❤️

ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കി, ഒരുനാൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി അണിയാൻ അഭിരാമിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 🇮🇳🏏

തിരുവല്ലയുടെ അഭിമാനമായി അഭിരാമിയുടെ ഈ ക്രിക്കറ്റ് യാത്ര കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here