സ്ക്വാഷിൽ ഇന്ത്യയ്ക്ക് വെങ്കലം;

0
4

നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ന് സ്ക്വാഷിൽ വെങ്കല മെഡൽ നേട്ടവും ഗുസ്‌തിയിൽ ഫൈനൽ പ്രവേശനവും രാജ്യം ആഘോഷിച്ചപ്പോൾ, വോളിബോളിലും ആർച്ചറിയിലും തിരിച്ചടികൾ നേരിട്ടു. ഒപ്പം സെപക്തക്രോയിൽ ചരിത്ര വിജയത്തോടെ മെഡൽ ഉറപ്പാക്കുകയും ചെയ്‌തു. ഇന്നലത്തെ സുവർണ്ണ നേട്ടങ്ങൾക്ക് ശേഷം വലിയ പ്രതീക്ഷകളോടെയാണ് ഇന്ന് ഇന്ത്യൻ സംഘം മത്സരരംഗത്തിറങ്ങിയത്.

വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ ഇന്ത്യ വെങ്കല മെഡലിൽ ഒതുങ്ങി. ആവേശകരമായ സെമി ഫൈനലിൽ ഹോങ്കോങ്ങിനോട് 1-2 എന്ന സ്കോറിനാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. തൻവി ഖന്ന അട്ടിമറി വിജയം നേടിയെങ്കിലും, മലയാളി താരം ജോഷ്‌ന ചിന്നപ്പയും യുവതാരം അനാഹത് സിംഗും തങ്ങളുടെ മത്സരങ്ങളിൽ പരാജയപ്പെട്ടത് തിരിച്ചടിയായി. എന്നാൽ ഗുസ്‌തി ഗോദയിൽ നിന്ന് ഇന്ത്യയ്ക്ക് വലിയ ആശ്വാസ വാർത്തയെത്തി. ഗ്രീക്കോ-റോമൻ 97 കിലോഗ്രാം വിഭാഗത്തിൽ തകർപ്പൻ പ്രകടനത്തോടെ നിതേഷ് സിവാച്ച് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഗുസ്‌തിയിൽ മറ്റൊരു മെഡൽ കൂടി ഉറപ്പായി.

സെപക്തക്രോയിൽ ചരിത്ര നേട്ടം; ആർച്ചറിയിൽ നിരാശ

സെപക്തക്രോ പുരുഷ വിഭാഗം ക്വാഡ്രന്‍റില്‍ കരുത്തരായ വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഈ വിജയത്തോടെ സെപക്തക്രോയിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. എന്നാൽ ആർച്ചറി വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് വിഭാഗത്തിൽ നിരാശയായിരുന്നു ഫലം. ടീം ഇനങ്ങളിലെ മുൻ ഇരട്ട സ്വർണ്ണ മെഡൽ ജേതാവായ ചികിത തനിപർത്തി ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട് പുറത്തായി.

വോളിബോളിൽ പാകിസ്‌താനോട് തോറ്റ് പുറത്തായി

വോളിബോൾ കോർട്ടിൽ നിന്ന് ഇന്ത്യയ്ക്ക് നിരാശജനകമായ വാർത്തയാണ് ലഭിച്ചത്. പുരുഷന്മാരുടെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്താനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട് ഇന്ത്യൻ ടീം ടൂർണമെന്‍റില്‍ നിന്ന് പുറത്തായി.

ഇനി കണ്ണുകൾ ഹോക്കി, ക്രിക്കറ്റ് പോരാട്ടങ്ങളിലേക്ക്

പുരുഷ ഹോക്കി സെമി ഫൈനലിൽ ഇന്ത്യ പരമ്പരാഗത എതിരാളികളായ പാകിസ്‌താനെ നേരിടും. തൊട്ടുപിന്നാലെ പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ശ്രീലങ്കയെയും നേരിടാൻ ഒരുങ്ങുകയാണ്. മെഡൽ കൊയ്ത്ത് തുടരാൻ ഈ രണ്ട് മത്സരങ്ങളിലെയും വിജയം ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്.

ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതുവരെ

കായികം സ്വർണ്ണം വെള്ളി വെങ്കലം ആകെ
ഷൂട്ടിംഗ് 3 8 4 15
എംഎംഎ 0 0 1 1
ക്രിക്കറ്റ് 1 0 0 1
ഭാരോദ്വഹനം 0 1 0 1
സോഫ്റ്റ് ടെന്നീസ് 0 0 1 1
ബാഡ്‌മിന്‍റണ്‍ 0 0 1 1
തുഴച്ചിൽ 0 0 1 1
വുഷു 0 1 0 1
അത്‌ലറ്റിക്‌സ് 1 9 14 24
ടേബിൾ ടെന്നീസ് 0 0 1 1
സ്ക്വാഷ് 0 2 2 4
കബഡി 2 0 0 2
കുരാഷ് 0 0 1 1
ബോക്‌സിങ്‌ 0 0 3 3
അമ്പെയ്ത്ത് 3 0 0 3
ഗുസ്‌തി 0 0 1 1
സെയ്‌ലിങ് 0 1 0 1
ആകെ 10 22 30 62

LEAVE A REPLY

Please enter your comment!
Please enter your name here