തിരുവനന്തപുരം കോർപ്പറേഷൻ

0
5

ഇന്ത്യ- വെസ്റ്റ് ഇൻ്റീസ് മത്സരം തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം.കഴിഞ്ഞ മത്സരസമയത്ത് കുടിവെള്ളം ലിറ്ററിന് 100 രൂപ വരെ വാങ്ങിയാണ് പലരും വില്പന നടത്തിയിരുന്നത്.കോള കമ്പനികൾ ആദ്യം 60 രൂപയ്ക്ക് ഒരു കപ്പ് നല്കിയെങ്കിലും പിന്നീട് 200 ,250 വരെ വാങ്ങിയിരുന്നു.ജനങ്ങളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോർപ്പറേഷൻ ഓഫീസിൽ കെ സി എ,പോലീസ്,ആരോഗ്യ വിഭാഗം ജീവനക്കാർ,ബി സി സി ഐ ൽ നിന്ന് കോള വില്ക്കാൻ കോൺട്രാക്ട് നേടിയ campa cola agency എന്നിവരുടെ യോഗം ചേർന്നിരുന്നു.യോഗ തീരുമാനപ്രകാരം സ്റ്റേഡിയത്തിൽ ഗ്യാലറിയ്ക്ക് ചുറ്റും 70 സ്ഥലങ്ങളിലായി ഒരാളിന് 4 ലിറ്റർ എന്നകണക്കിൽ ഉദ്ദേശം 40,000 പേർക്ക് സൗജന്യമായി നല്കാൻ കുടിവെള്ളം തയ്യാറാക്കിയിട്ടുണ്ട്.Campa cola കമ്പനിയോട് തോന്നിയ വിലയ്ക്ക് വില്ക്കാൻ പാടില്ലെന്നും,വില പരസ്യമായി പ്രദർശിപ്പിയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്.cola cup ന് 50 രൂപയായി നിശ്ചയിച്ചു.കളിതീരുന്നതു വരെ വില വ്യത്യാസം വരുത്തരുതെന്നും കരാർ ലംഘിച്ചാൽ വില്‌പന അനുവദിയ്ക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.രണ്ട് ദിവസം മുമ്പ് ഹെൽത്ത് കമ്മിറ്റി ചെയർമാൻ ശ്രീ എം ആർ ഗോപൻ്റെ നേതൃത്വത്തിൽ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വിലയിരുത്തലുകൾ നടന്നിരുന്നു.ഒരു മണിർ്ക്കൂർ മുമ്പ് ഞങ്ങൾ ഹെൽത്ത് ജീവ്നാക്കാർക്കൊപ്പം സ്റ്റേഡിയത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തി കാര്യങ്ങൾ വിലയിരുത്തി.സൗജനൃമായി ശുദ്ധജലം ലഭിയ്ക്കുന്നതിൽ കാണികൾ വളരെയധികം സന്തോഷത്തിലാണ്.കോർപ്പറേഷൻ team മത്സരം കഴിഞ്ഞ് സ്റ്റേഡിയവും,പരിസരവും ശുചീകരിച്ച് കഴിയുന്നതു വരെ അവിടെയുണ്ടാകും.
#തിരുവനന്തപുരംകോർപ്പറേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here