ബാങ്ക് പണിമുടക്ക്: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും;

0
3

ജീവനക്കാരുടെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെൻ്റീവ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിൻ്റെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് ബാങ്ക് ജീവനക്കാരുടെ സമരം

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും.

നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയിൽ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here