നമ്മുടെ രാജ്യത്തെ മജ്ജ മാറ്റിവയ്ക്കല്‍ ശേഷിയില്‍ വന്‍ തോതില്‍ വര്‍ദ്ധനയുണ്ടാകണമെന്ന് ലോക മജ്ജ മാറ്റി വയ്ക്കല്‍ ദിനത്തില്‍ വിദഗ്ദ്ധര്‍ പറയുന്നു. ഇതിന് തുടക്കമിടുമ്പോള്‍ ഇതൊരു ഹിമാലയന്‍ ദൗത്യമായിരുന്നു. ഇപ്പോഴും രാജ്യത്ത് ഈ പ്രക്രിയ പുതിയത് തന്നെയായി തുടരുന്നുവെന്നും നാരായണ ഹെല്‍ത്തിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ദേവി ഷെട്ടി പറയുന്നു. രാജ്യത്ത് പ്രതിവര്‍ഷം നടക്കുന്ന നാലായിരം മജ്ജ മാറ്റിവയ്ക്കല്‍ എങ്ങനെ നാല്‍പ്പതിനായിരത്തിലേക്ക് എത്തിക്കാമെന്ന് പരിശോധിക്കാം.
പത്തിരുപത് കൊല്ലം മുമ്പ് രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ മജ്ജമാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയ നടത്തിയിരുന്നുള്ളൂവെന്ന് ബെംഗളുരുവിലെ സമ്പദ ആശുപത്രിയുടെ സ്ഥാപകനും മേധാവിയും അര്‍ബുദ, ഹീമറ്റോളജി, മജ്ജമാറ്റി വയ്ക്കല്‍ വിഭാഗങ്ങളുടെ തലവനുമായ രാധേശ്യാം നായിക് പറയുന്നു. പലരും താരതമ്യേന രോഗിയില്‍ നിന്ന് തന്നെ നേരിട്ടെടുക്കുന്ന മജ്ജയാണ് മാറ്റി വച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ മജ്ജമാറ്റി വയ്ക്കല്‍ കേന്ദ്രങ്ങളുടെയും മജ്ജമാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയകളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായി. എന്നാല്‍ വൈദഗ്ദ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും നിര്‍ണായകമായി വര്‍ദ്ധിച്ചെങ്കിലും വലിയ വെല്ലുവിളികള്‍ അവശേഷിക്കുകയാണ്. ദാതാക്കളുടെ ലഭ്യത, പണച്ചെലവ്, ബോധവത്ക്കരണം, വന്‍നഗരങ്ങള്‍ക്കപ്പുറം മാറ്റിവയ്ക്കല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാതിരിക്കല്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു.
എന്ത് കൊണ്ടാണ് മജ്ജ മാറ്റി വയ്ക്കല്‍ ഇത്രയും തീവ്രമായ ചികിത്സ ആകുന്നത്?
സാധാരണ മറ്റ് അവയവങ്ങള്‍ മാറ്റി വയ്ക്കുന്നത് പോലെയല്ല മജ്ജ മാറ്റി വയ്ക്കല്‍. ഇതിനായി വലിയ ശസ്‌ത്രക്രിയ നടപടികള്‍ വേണ്ടി വരുന്നുണ്ട്. മാറ്റി വയ്ക്കലിന് സജ്ജമാക്കല്‍ മുതല്‍ മാറ്റി വച്ച ശേഷമുള്ള തീവ്രപരിചരണം വരെ നീളുന്ന പ്രക്രിയ ആണിത്. രോഗി ഒരു മാസത്തോളം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരും. പ്രതിരോധ സംവിധാനത്തെ ഇല്ലാതാക്കണം, നിലവിലുള്ള മജ്ജയെയും. എങ്കില്‍ മാത്രമേ പുതിയ മജ്ജയ്ക്കായി ശരീരത്തെ പാകപ്പെടുത്താനും ഇത് ഉള്‍ച്ചേര്‍ക്കാനുമാകൂ എന്ന് നാരായണ ഹെല്‍ത്ത് സിറ്റിയിലെ പീഡിയാട്രിക് ഹീമറ്റോ-ഓങ്കോളജി, ബിഎംടി മേധാവി ഡോ.സുനില്‍ ഭട്ട് പറയുന്നു. മജ്ജ മാറ്റി വയ്ക്കലിന് ശേഷം രണ്ട് മൂന്നാഴ്‌ച രോഗിക്ക് അണുബാധയും മറ്റ് സങ്കീര്‍ണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏത് അവയവത്തിന് വേണമങ്കിലും അണുബാധയുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. അത് കൊണ്ട് തന്നെ ഈ സമയത്ത് മുഴുവന്‍ സമയവും രോഗിയെ നിരീക്ഷിക്കേണ്ടത് തീവ്ര ചികിത്സയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വര്‍ദ്ധിച്ച് വരുന്ന പരിചയവും വിദഗ്ദ്ധരും മാറ്റി വയ്ക്കലിനെ കുറിച്ചുള്ള അറിവും എല്ലാം രാജ്യത്തെ മജ്ജ മാറ്റി വയ്ക്കല്‍ സംവിധാനത്തെ നിര്‍ണായകമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. മുന്‍നിര ചികിത്സാ കേന്ദ്രങ്ങള്‍ രാജ്യാന്തര നിലവാരമുള്ള ചികിത്സ ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള ശേഷി താരതമ്യേന കുറച്ച് കേന്ദ്രങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. രണ്ടാം നിര മൂന്നാം നിര നഗരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിി കെട്ടിടങ്ങളും വിദഗ്ദ്ധരുടെ അഭാവവുമാണെന്ന് ഡോ.ഷെട്ടി പറയുന്നു. മജ്ജ മാറ്റി വയ്ക്കല്‍ രംഗത്ത് മികച്ച വൈദഗ്ദ്ധ്യം നേടണമെങ്കില്‍ വര്‍ഷങ്ങളോളം നീണ്ട പരിശീലനം ആവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ വിദഗ്ദ്ധ പരിശീലനത്തിനുള്ള സീറ്റുകള്‍ പരിമിതമാണ്. ഒപ്പം പരിശീലനത്തിനാവശ്യമാ സൗകര്യങ്ങളും.
അടിസ്ഥാന സൗകര്യങ്ങളാണ് മറ്റൊരു വിഷയം. മജ്ജമാറ്റി വയ്ക്കലിന് ഉയര്‍ന്ന വൈദഗ്ദ്ധ്യം ആവശ്യമാണ്. ആശുപത്രിയിലും ഇതിനായി പ്രത്യേക സംവിധാനം വേണം. ഒപ്പം മികച്ച സൗകര്യങ്ങളുള്ള ലബോറട്ടറി സംവിധാനങ്ങളും. രക്തബാങ്കും അനുബന്ധ സൗകര്യങ്ങളും വേണം. ഇതിനെല്ലാം വലിയ നിക്ഷേപവും ആവശ്യമാണ്. ഇത്തരത്തില്‍ വന്‍ തുക ചെലവിട്ട് നടത്തുന്ന ഒരു സ്ഥാപനത്തില്‍ ധാരാളം ശസ്‌ത്രക്രിയകള്‍ നടന്നാല്‍ മാത്രമേ അത് സാമ്പത്തികമായി വിജയിക്കൂ എന്നും ഡോ.ഷെട്ടി പറയുന്നു. മാസത്തില്‍ ഒന്നോ രണ്ടോ ശസ്‌ത്രക്രിയകള്‍ നടന്നത് കൊണ്ട് മാത്രം ഇത് സാധ്യമാകില്ല. അത് കൊണ്ടാണ് മജ്ജ മാറ്റി വയ്ക്കല്‍ ചുരുക്കം ചില കേന്ദ്രങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ചെലവ് പ്രാപ്യതയ്ക്ക് വലിയ തടസമാകുന്നു
ചെലവാണ് മറ്റൊരു വലിയ പ്രശ്‌നം. നമ്മുടെ രാജ്യത്ത് മജ്ജ മാറ്റിവയ്ക്കലിന് പന്ത്രണ്ട് മുതല്‍ 20 ലക്ഷം രൂപ വരെ വേണ്ടി വരുന്നു. വിദേശത്ത് ഇത് ആറ് മുതല്‍ ഏഴ് കോടി രൂപ വരെയാണ്. സങ്കീര്‍ണമായ അണുബാധകള്‍ മാത്രം ചികിത്സിക്കുന്നത് ഭീമമായ ചെലവുണ്ടാക്കുന്നു. ചില ആന്‍റി ബയോട്ടിക്കുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല. മജ്ജ മാറ്റി വയ്ക്കല്‍ ചികിത്സയ്ക്ക് ആവശ്യമുള്ള മരുന്നുകളും അനുബന്ധ വസ്‌തുക്കളും ആഭ്യന്തരമായി തന്നെ നിര്‍മ്മിക്കേണ്ടതുണ്ടെന്നും ഡോ.ഷെട്ടി ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സാങ്കേതികത ഉപയോഗിക്കുന്നതും വ്യാപകമായ ഇന്‍ഷ്വറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷാ പദ്ധതികളും മജ്ജ മാറ്റി വയ്ക്കല്‍ കൂടുതല്‍ രോഗികളിലേക്ക് എത്താന്‍ സഹായകമാകും.
ആവശ്യമായ സാമ്പത്തികമില്ലാത്തത് ഒരു പ്രശ്‌നം തന്നെയാണെന്ന് ഡോ. നായിക് പറയുന്നു. ചില ആശുപത്രികള്‍ കുറച്ച് മജ്ജ മാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നത്. സങ്കീര്‍ണമായ ഇത്തരമൊരു ചികിത്സയ്ക്ക് വേണ്ട മതിയായ പ്രവൃത്തി പരിചയമില്ലാത്തതിനാലാണ്. മറ്റൊരു കാരണം ഇവരിലേക്ക് വൈകി മാത്രം രോഗി എത്തുന്നതുമാണ്. ഡോക്‌ടര്‍മാരുടെ ഇടയില്‍ മതിയായ അവബോധമില്ലാത്തതും മറ്റൊരു തടസമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു കുഞ്ഞിനെ വൈകി മാത്രം നമ്മുടെ അടുത്തേക്ക് എത്തിക്കുമ്പോള്‍ മജ്ജ മാറ്റിവയ്ക്കല്‍ പരിഗണിക്കാനാകില്ലെന്നും ഡോ.ഭട്ട് പറയുന്നു.
കുട്ടികള്‍ക്ക് പകുതി മാത്രം യോജിക്കുന്ന ദാതാക്കളും
യോജിക്കുന്ന ദാതാക്കളെ കണ്ടെത്തുക എന്നതാണ് മറ്റൊരു വലിയ വെല്ലുവിളി. പരമ്പരാഗത ദാതാക്കളെ കണ്ടെത്താനാകാത്തവര്‍ക്കായി പകുതി മാത്രം യോജിക്കുന്ന ദാതാക്കളെ ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് ഡോ.നായിക് പറഞ്ഞു. ഇത്തരം മാറ്റി വയ്ക്കലുകള്‍ പക്ഷേ വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. ശരീരം മജ്ജ തിരസ്‌കരിക്കാനടക്കമുള്ള സാധ്യതകളുണ്ട്.
യോജിക്കുന്ന സഹോദര ദാതാക്കളെ പരമ്പരാഗതമായി പരിഗണക്കാറുള്ളതെന്ന് ഡോ.ഭട്ട് പറയുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ലഭ്യമാകുന്നത് കേവലം ഇരുപതോ ഇരുപത്തഞ്ചോ ശതമാനം രോഗികള്‍ക്ക് മാത്രമാണ്. ബന്ധമില്ലാത്ത അനുയോജ്യമായ ദാതാക്കളെ ഇതിനുള്ള രജിസ്റ്ററികളിലൂടെ ലഭിക്കാറുണ്ട്. ഇത്തരത്തില്‍ പക്ഷേ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് കിട്ടുന്നത്. അതായത് അറുപത് എഴുപത് ശതമാനം രോഗികള്‍ക്കുംപരമ്പരാഗത അനുയോജ്യ ദാതാക്കളെ കിട്ടാറില്ലെന്നര്‍ത്ഥം.
മിക്ക കുട്ടികള്‍ക്കും രക്ഷിതാക്കളുടെയോ സഹോദരങ്ങളുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ പകുതി അനുയോജ്യമായ മജ്ജ കിട്ടാം. നേരത്തെ ഇത് ചില രോഗികളില്‍ മാത്രമായിരുന്നു സാധ്യമായിരുന്നത്. എന്നാലിപ്പോള്‍ വ്യാപകമായി ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡോ.ഭട്ട് വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തിലുള്ള മജ്ജ മാറ്റി വയ്ക്കല്‍ ഗുരുതര ആരോഗ്യ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന് വലിയ വിദഗ്ദ്ധരെയും ആവശ്യമാണ്. ശസ്‌ത്രക്രിയയ്ക്ക് ശേഷം സങ്കീര്‍ണ പരിചരണവും ആവശ്യമാണ്.
കുട്ടികളില്‍ അര്‍ബുദ-അര്‍ബുദേതര സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ മജ്ജ മാറ്റി വയ്ക്കല്‍ വേണ്ടി വരാറുണ്ട്. അര്‍ബുദേതര മജ്ജ മാറ്റിവയ്ക്കലില്‍ പലപ്പോഴും തലസീമിയ ആണ് വലി്യ പങ്ക് വഹിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇത്തരം വൈകല്യവുമായി നിരവധി കുട്ടികള്‍ ജനിക്കുന്നുണ്ട്. അരിവാള്‍ രോഗം, അപ്ലാസ്റ്റിക് അനീമിയ,പ്രതിരോധകുറവ്, ചില ജനിതക വൈകല്യങ്ങള്‍ എന്നിവയുടെ ചികിത്സയക്കും ഇത് ഉപയോഗിക്കുന്നുവെന്ന് ഡോ.ഭട്ട് പറയുന്നു.
മജ്ജ മാറ്റി വയ്ക്കലിലൂടെ നിര്‍ണായക മാറ്റങ്ങള്‍ ജീവിത യാത്രയിലുണ്ടായകുട്ടിയാണ് അഞ്ച് വയസുകാരനായ യാഷ്(പേര് യഥാര്‍ത്ഥമല്ല)ഒപ്പം അവന്‍റെ മൂന്ന് വയസുള്ള സഹോദരന്‍ സിഷാന്‍( പേര് യഥാര്‍ത്ഥമല്ല). ഇരുവര്‍ക്കും തലസീമിയ മൂലം രക്തം മാറ്റി വയ്ക്കേണ്ടതുണ്ടായിരുന്നു. കുഞ്ഞുന്നാല്‍ മുതല്‍ തന്നെ നിരന്തരം രക്തം മാറ്റിക്കൊണ്ടിരുന്നു. ഇരുവര്‍ക്കും ഹീമറ്റോപയോട്ടിക് വിത്തുകോശം മാറ്റി വയ്ക്കല്‍ നടത്തി. രക്ഷിതാക്കളാണ് ഇവര്‍ക്ക് ദാതാക്കളായത്. ഭേദമാകലിന് വെല്ലുവിളികളുണ്ടായെങ്കിലും ഇരുവരും ചികിത്സയോട് നന്നായി പ്രതികരിച്ചു. ജീവിതകാലം മുഴുവന്‍ രക്തം മാറ്റി വയ്ക്കാതെ അവര്‍ സുഗമമായി ജീവിച്ച് പോകുന്നു.
കേവലം മാറ്റി വയ്ക്കല്‍ കൊണ്ട് എല്ലാം അവസാനിക്കുന്നില്ല
വിജയകരമായ മജ്ജ മാറ്റി വയ്ക്കല്‍ ചികിത്സയുടെ ഒരു ഘട്ടം മാത്രമാണ്. പിന്നെയും ദീര്‍ഘമായ യാത്ര അവശേഷിക്കുകയാണ്. ചെറിയ കാലയളവില്‍ രോഗികള്‍ക്ക് അണുബാധ, രക്തപ്രവാഹം,തുടങ്ങിയ അനുബന്ധ പ്രശ്‌നങ്ങളുണ്ടാകാം. ദീര്‍ഘകാലമായുള്ള ആശുപത്രിവാസവും പ്രതിരോധ അടിച്ചമര്‍ത്തലുമാണ് ഇതിന് കാരണം. കുട്ടികള്‍ക്ക് ദീര്‍ഘകാല തുടര്‍പരിചരണം ആവശ്യമാണെന്നും ഡോ.ഭട്ട് പറയുന്നു.
ഡോക്‌ടര്‍മാര്‍ വളര്‍ച്ച, വികാസം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രായപൂര്‍ത്തിയാകല്‍ തുടങ്ങിയവ നിരീക്ഷിക്കുന്നു. ഒപ്പം ആരോഗ്യകരമായ ജീവിതചര്യ പ്രോത്സാഹിപ്പിക്കുന്നു. അമിത വണ്ണം, രക്തസമ്മര്‍ദ്ദം, ചില സാഹചര്യങ്ങളില്‍ അര്‍ബുദത്തിന്‍റെ രണ്ടാംഘട്ടം എന്നിവ തടയുന്നതിനായാണ് ഇത്. ആദ്യ ഒരു വര്‍ഷം കര്‍ശനമായ നിരന്തര പരിശോധനകള്‍ ആവശ്യമാണ്. പിന്നീട് അവര്‍ക്ക് വിദ്യാലയങ്ങളിലേക്കും സാധാരണ പ്രവൃത്തികളിലേക്കും മടങ്ങാം. മരുന്നുകളുടെ ആവശ്യമൊന്നുമില്ല. രണ്ട് മൂന്ന് വര്‍ഷം കുഞ്ഞുങ്ങളുടെ വളര്‍ച്ച ശരിയായി നടക്കുന്നുണ്ടെന്നും അവര്‍ ആരോഗ്യകരമായി ഇരിക്കുന്നുണ്ടെന്നും നാം ഉറപ്പാക്കണമെന്നും ഡോ. ഭട്ട് കൂട്ടിച്ചേര്‍ക്കുന്നു.
കോശ യോജിപ്പ്, ദാതാവിന്‍റെ വിവരങ്ങള്‍, പരിരക്ഷ, കീമോതെറാപ്പി അതിഥി രോഗങ്ങളും ശരീരവും തമ്മിലുള്ള കൈകാര്യം ചെയ്യല്‍ എന്നിവ മജ്ജമാറ്റിവയ്ക്കലിന് മികച്ച ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ദാതാക്കളുടെ ലഭ്യത വലിയ പ്രശ്‌നമായി തന്നെ അവശേഷിക്കുന്നു. ആവശ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ദാതാക്കളുടെ എണ്ണം തുലോം തുച്‌ഛമാണ്. ആളുകള്‍ പലപ്പോഴും ദാതാക്കളുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വിസമ്മതിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അനുയോജ്യനായ ഒരു ദാതാവിനെ നേരത്തെ കണ്ടെത്തുക എന്നത് പരമപ്രധാനമാണ്. പ്രത്യേകിച്ച് രക്താര്‍ബുദം, എപ്ലാസ്റ്റിക് അനീമിയ എന്നിവയുടെ കാര്യത്തില്‍. നേരത്തെ കൂട്ടി മജ്ജ മാറ്റി വയ്ക്കല്‍ നടത്തിയാല്‍ അത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ഒപ്പം പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പ്രതിവര്‍ഷം നാലായിരം മജ്ജ മാറ്റി വയ്ക്കല്‍ എന്നത് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് പോലെ നാല്‍പ്പതിനായിരത്തിലേക്ക് എത്തിക്കാന്‍ നമുക്ക് സാധിക്കണം. ഇത് കേവലം കൂടുതല്‍ ശസ്‌ത്രക്രിയ നടത്തിയത് കൊണ്ടാകില്ല. ഇതിനായി ബൃഹത്തായ ഒരു പരിസ്ഥിതി സംവിധാനവും ആവശ്യമാണ്. കൂടുതല്‍ പരിശീലനം സിദ്ധിച്ച ഡോക്‌ടര്‍മാരും കൂടുതല്‍ മാറ്റി വയ്ക്കല്‍ കേന്ദ്രങ്ങളും ശക്തമായ ദാതാക്കളുടെ വിവര ശേഖരവും മെച്ചപ്പെട്ട റഫറല്‍ ആശുപത്രികളും താങ്ങാനാകുന്ന ചികിത്സയും സുസ്ഥിര ശസ്ത്രക്രിയാനന്തര പരിരക്ഷയും ആവശ്യമാണ്.






