അയ്യപ്പഭക്തരോട് ദേവസ്വം ബോർഡിന്റെയും, സർക്കാരിന്റെയും അവഗണന തുടരുകയാണ്.

0
3

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് ദേവസ്വം ബോർഡിന്റെയും, സർക്കാരിന്റെയും അവഗണന തുടരുകയാണ്.

വൃദ്ധരും, കുഞ്ഞ് അയ്യപ്പന്മാരും, മാളികപ്പുറങ്ങളും ഉൾപ്പെടെ മലകയറി, ദർശനത്തിന് ശേഷം ക്ഷീണിതരായി പമ്പയിലെത്തുന്നവർക്ക് നിലയ്ക്കലിലേക്ക് എത്താൻ മതിയായ ബസ് സൗകര്യം പോലും ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

സ്പെഷ്യൽ ഫെയർ ഈടാക്കുന്ന ബസ്സുകളിൽ ഭക്തരെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്ന സമീപനമാണ് നടക്കുന്നത്.

ശബരിമല തീർത്ഥാടനം ഒരു സാധാരണ യാത്രയല്ല. ഭക്തരുടെ സുരക്ഷയും, സൗകര്യവും സർക്കാരിന്റെയും, ദേവസ്വം ബോർഡിന്റെയും ഉത്തരവാദിത്വമാണ്.

അയ്യപ്പഭക്തരുടെ വിശ്വാസത്തോടും അവകാശങ്ങളോടും ഇനിയെങ്കിലും നീതി പുലർത്തണം.

ഈ അപകട രാഷ്ട്രീയം അവസാനിപ്പിക്കണം..

സ്വാമിയേ ശരണം അയ്യപ്പാ.!

 

LEAVE A REPLY

Please enter your comment!
Please enter your name here