കുട്ടികൾ വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു, അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ മകൾ എനിക്കും മകളാണ്; വരലക്ഷ്മി!
സിനിമാ മേഖലയിൽ അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയുന്ന ഇമേജ് കോൺഷ്യസ് അല്ലാത്ത താരങ്ങൾ വളരെ കുറവാണ്. അക്കൂട്ടത്തിൽ ഒരാളാണ് വരലക്ഷ്മി ശരത്കുമാർ. അതിനാൽ തന്നെ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടേണ്ട സാഹചര്യവും താരത്തിന് വന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടികൾ വേണ്ടെന്ന് താനും ഭർത്താവും നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. നാൽപ്പത്തിയൊന്നുകാരിയായ താരത്തിന്റെ വിവാഹം രണ്ട് വർഷം മുമ്പായിരുന്നു.
ബിസിനസുകാരനാ നിക്കോളായ് സച്ച്ദേവാണ് നടിയുടെ ഭർത്താവ്. നിക്കോളായിയുടെ രണ്ടാം വിവാഹമായിരുന്നു. ഒരു സ്ത്രീക്ക് ഇന്നത്തെ കാലത്ത് സാമ്പത്തിക സ്ഥിരത വളരെ അത്യാവശ്യമായ കാര്യമാണ്. ഫിനാഷ്യൽ ഇന്റിപെന്റൻസും അത്യാവശ്യമാണ്. ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ നിങ്ങൾ തുല്യമായി ബഹുമാനിക്കപ്പെടാം.
എന്റെ അടുത്ത് കാശില്ല അദ്ദേഹം എന്നെ നോക്കിക്കോളും എന്നൊന്നും കരുതി ആരെയും കല്യാണം കഴിക്കരുത്. കാരണം അയാൾ നല്ലവനാണോ കെട്ടവനാണോയെന്ന് പോലും നമുക്ക് അറിയില്ല വരലക്ഷ്മി പറഞ്ഞ് തുടങ്ങി. കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല. എനിക്ക് കുട്ടികൾ വേണ്ട. വളരെ വ്യക്തമായ ഒരു തിരഞ്ഞെടുപ്പുണ്ട് ഇക്കാര്യത്തിൽ എനിക്ക്. ഭർത്താവും കുട്ടികൾ വേണ്ടെന്ന അഭിപ്രായക്കാരൻ തന്നെയാണ്.
ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലൂടെ ഒരു മകളെ കിട്ടിയിട്ടുണ്ട്. മകളായി തന്നെയാണ് അവളെ ഞാൻ കാണുന്നത്. അതുപോലെ എനിക്ക് രണ്ട് പട്ടി കുട്ടികളുണ്ട്. അവരെ ഞാൻ എന്റെ മക്കളായാണ് കാണുന്നത്. കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നതും ഒരു ഡിസിഷൻ തന്നെയാണ്. പ്രസവിക്കണമെങ്കിൽ നിങ്ങൾ തന്നെ വേണ്ടെ പ്രസവിക്കാൻ. കുട്ടികൾ ആയില്ലേയെന്ന് ചോദിക്കുന്നവർ കുട്ടിയെ നോക്കാൻ വരില്ലല്ലോ. നമ്മൾ തന്നെ നോക്കണ്ടേ. അതുകൊണ്ട് അതിനൊന്നും തയ്യാറല്ലാത്തവർ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്.
കുട്ടിയെ വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ ദത്തെടുക്കൂ. അത്രയേറെ അനാഥ കുഞ്ഞുങ്ങളുണ്ട്. അത് മാത്രമല്ല ജനസംഖ്യയും ഇന്ത്യയിൽ കൂടുതലാണ് നടി പറഞ്ഞു. തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയിയെ കുറിച്ചും അദ്ദേഹത്തിന്റെ ഭരണത്തെ കുറിച്ചും നടി വാചാലയായി. സ്പോർട്സിന് വേണ്ടി മാത്രമല്ല അദ്ദേഹം സ്ത്രീകൾക്ക് വേണ്ടിയും ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാനും സ്ത്രീകളുടെ വെൽഫെയറിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.









