തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

0
3

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!
ഭീകരാക്രമണങ്ങൾക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി രഹസ്യ ആശയവിനിമയ ആപ്പ് വികസിപ്പിച്ച 19-കാരനായ തമിഴ്‌നാട് സ്വദേശി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ (ATS) പിടിയിലായി. കോയമ്പത്തൂർ സ്വദേശിയായ മഖ്‌സൂദ് അലിയെയാണ് തമിഴ്‌നാട് എ.ടി.എസിന്റെ സഹായത്തോടെ ഉത്തർപ്രദേശ് എ.ടി.എസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗവുമായി (AQIS) ഇയാൾക്ക് ബന്ധമുണ്ടെന്നും ബോംബ് നിർമ്മാണ വീഡിയോകളും ജിഹാദി ലഘുലേഖകളും പങ്കുവെച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവമായിരുന്നെന്നും എ.ടി.എസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here