🔥 ബിഗ് ബോസ് വേദിയിൽ മനസുതുറന്ന് ആർജെ അഞ്ജലി…
ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചതിന് പിന്നാലെ ആർജെ അഞ്ജലിയുടെ തുറന്നുപറച്ചിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 🗣️
മുൻപ് ഒരു ബ്യൂട്ടിപാർലർ ഉടമയുമായി നടത്തിയ പ്രാങ്ക് കോളിനെ തുടർന്ന് നേരിടേണ്ടി വന്ന വിമർശനങ്ങളും സൈബർ അധിക്ഷേപങ്ങളും അഞ്ജലി വിക്കിയോട് സംസാരിക്കുന്നതിനിടെ തുറന്നുപറഞ്ഞു.
താൻ ചെയ്ത തെറ്റിന് അന്നുതന്നെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നുവെന്നും, എന്നാൽ അതിന് ശേഷവും തുടർന്ന സൈബർ ആക്രമണങ്ങൾ തന്നെ വലിയ രീതിയിൽ മാനസികമായി തളർത്തിയെന്നും അഞ്ജലി പറഞ്ഞു. ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചുപോയതായി കണ്ണീരോടെ വെളിപ്പെടുത്തിയ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. 💔
ഒരു ട്രോളോ വിമർശനമോ നമ്മൾക്ക് നിസാരമായി തോന്നിയേക്കാം… പക്ഷേ അത് മറ്റൊരാളുടെ മനസ്സിൽ എത്ര വലിയ മുറിവാണ് ഉണ്ടാക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്നതാണ് അഞ്ജലിയുടെ വാക്കുകൾ. 🧠💔









