ചിറയിൻകീഴ് കോൺഗ്രസിലെ കയ്യാങ്കളി; പാളയം പ്രദീപിനെയും സജാദിനെയും സസ്‌പെൻ്റ് ചെയ്തു

0
5

ചിറയിൻകീഴ് കോൺഗ്രസിലെ കയ്യാങ്കളിയിൽ കടുത്ത നടപടിയുമായി കെപിസിസി.. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനെയും എസ്.സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു.

ആരോപണ വിധേയരുടെ വിശദീകരണം കേട്ടശേഷമാണ് പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നടപടിക്ക് നിർദ്ദേശം നൽകിയത്. ഡൽഹിയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങിയെത്തുന്ന രമ്യ ഹരിദാസ് അടുത്ത ദിവസം കമ്മീഷന് മുമ്പിൽ വിശദീകരണം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here