തൃശ്ശൂരിന്റെ പുലിക്കളി സംഘങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര സഹായമായ
₹24 ലക്ഷം ഇന്ന് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
എന്നാൽ ഈ തുക ലഭിക്കാൻ ഇത്രയും വൈകേണ്ടിയിരുന്നില്ല. ഒരു കലാരൂപത്തെയും അതിന്റെ കലാകാരന്മാരെയും രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ ബുദ്ധിമുട്ടിക്കരുത്. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുണ്ടായ വീഴ്ചകൾക്ക് പുലിക്കളി സംഘങ്ങൾ എന്തിന് വില കൊടുക്കണം?
രാജ്യസഭാംഗമായിരുന്ന കാലം മുതൽ പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട് പുലിക്കളിയെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ പദ്ധതിയിൽ ഉൾപ്പെടുത്താനും സഹായം ലഭ്യമാക്കാനും ശ്രമിച്ചിരുന്നു. സ്വന്തം നിലയിലും കലാകാരന്മാർക്കൊപ്പം നിന്നിട്ടുണ്ട്. മന്ത്രിയായ ശേഷവും സഹായം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു.
ഇത് ആരോടുമുള്ള പകയല്ല.
തൃശ്ശൂരിന്റെ കലാകാരന്മാരോട് കാണിച്ച അനീതി ഇനി ആവർത്തിക്കരുതെന്ന ഉറച്ച നിലപാടാണ്.
വൈകിയെങ്കിലും വാക്ക് പാലിക്കാനായി.വാക്ക് പറഞ്ഞാൽ പാലിക്കണം. അതാണ് എന്റെ രാഷ്ട്രീയം.ഇനി സഹായം കൂടുതൽ ഉയർത്താനുള്ള ശ്രമമാണ്.
തൃശ്ശൂരിന്റെ കലയും കലാകാരന്മാരും രാഷ്ട്രീയത്തിന് മുകളിലാണ്.








