പാലാ നഗരസഭയിൽ വിമതർക്കിടയിലും ഭിന്നത

0
29

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ ലിസികുട്ടി മാത്യു കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങി. മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തിയെന്ന് സൂചന. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മറ്റ് നാല് കൗൺസിലർമാർക്കൊപ്പം പിന്തുണച്ചിരുന്നു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും ലിസ്സികുട്ടി വ്യക്തമാക്കി.

അവിശ്വാസ പ്രമേയം അനായാസം പാസായെങ്കിലും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല. കണക്കുകൾ പരിശോധിച്ചാൽ നിലവിൽ അവിശ്വാസം പാസാക്കിയതുപോലെ 17 വോട്ടുകൾക്ക് ചെയർപേഴ്സനെയും വിജയിപ്പിക്കാൻ ആകും. സ്വതന്ത്രയായ മായാ രാഹുലിനെ രംഗത്തിറക്കി വിമത കൗൺസിലർമാർ നടത്തുന്ന നീക്കവും ഇത് ലക്ഷ്യംവെച്ചായിരുന്നു. ഇതിനിടെയാണ് വിമത കൗൺസിലർ ലിസികുട്ടി മാത്യു നിലപാട് വ്യക്തമാക്കിയത്.

എന്നാൽ ഓരോ പട്ടികകളുടെയും നിലപാട് നിർണായകമാണ്. ഭരണം പിടിക്കാൻ ആദ്യം ഇല്ല എന്ന് പറഞ്ഞ എൽഡിഎഫ് ചെയർപേഴ്സൺ നിർത്താൻ അടക്കം ആലോചിക്കുന്നുണ്ട്. ഇതിനിടെ എൽഡിഎഫിലെ അടുത്തിടെ പുറത്ത് ചാടിച്ച കൗൺസിലേഴ്സിനെ യുഡിഎഫിനൊപ്പം നിർത്താൻ ഉള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി ദിയ തന്നെ തിരിച്ചു വരുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here